സി​പി​എം നേ​താ​വി​ന്‍റെ വീ​ട്ടു​വ​രാ​ന്ത​യി​ൽ ബോം​ബ്
Monday, November 18, 2019 12:15 AM IST
വി​ഴി​ഞ്ഞം: സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി. സി​പി​എം തി​രു​വ​ല്ലം ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും പി​കെ​എ​സ്കോ​വ​ളം ഏ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​യ പൂ​ങ്കു​ളം ക​ല്ല​ടി​ച്ചാ​ൻ മൂ​ല പാ​ലാ​ഴി​യി​ൽ സ​ന്തോ​ഷി​ന്‍റെ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലാ​ണ് ര​ണ്ട് നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് വാ​തി​ലി​നോ​ട് ചേ​ർ​ന്ന് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത് .കോ​വ​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
ആ​രോ ത​ങ്ങ​ളെ പ​റ്റി​ക്കാ​നാ​യി പേ​പ്പ​റി​ൽ​എ​ന്തോ പൊ​തി​ഞ്ഞു​വ​ച്ച​താ​കാം എ​ന്ന ധാ​ര​ണ​യി​ൽ ര​ണ്ടു ബോ​ബു​ക​ളും സ​ന്തോ​ഷ് കൈ​യി​ലെ​ടു​ത്ത് വീ​ട്ടി​ൽ നി​ന്നും മാ​റ്റി. പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി​യ സു​ഹൃ​ത്തു​മാ​യി ചേ​ർ​ന്ന് പൊ​തി​അ​ഴി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് ടേ​പ്പ് ഒ​ട്ടി​ച്ച നി​ല​യി​ൽ ജെ​ലാ​റ്റി​ൻ, കു​പ്പി​ച്ചി​ലു​ക​ൾ, ഇ​രു​മ്പ് ക​മ്പി ക​ഷ്ണ​ങ്ങ​ൾ, കോ​ൺ​ക്രീ​റ്റ്മെ​റ്റ​ൽ,സ്ഫോ​ട​ക​ശേ​ഷി​യു​ള്ള വെ​ടി​മ​രു​ന്ന് തു​ട​ങ്ങി​യ വ​സ്തു​ക്ക​ൾ ക​ണ്ട​ത്.കോ​വ​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​ട​ൻ ബോം​ബാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ശേ​ഷം വെ​ള്ള​ത്തി​ൽ ഇ​ട്ട് നി​ർ​വീ​ര്യ​മാ​ക്കി. തു​ട​ർ​ന്ന് ഇ​വ​യെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ വീ​ടി​ന്‍റെ സ​മീ​പ​ത്താ​യി ഒ​രു ഹോ​ണ്ട ആ​ക്ടീ​വ വ​ന്ന് പോ​യ​താ​യി തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തു​ള്ള സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് സം​ഭ​വം അ​ന്വേ​ഷി​ച്ച് വ​രു​ന്ന​താ​യി കോ​വ​ളം പോ​ലീ​സ് പ​റ​ഞ്ഞു. സ​ന്തോ​ഷി​നെ​യും കു​ടും​ബ​ത്തേ​യും അ​പ​ക​ട​പ്പെ​ടു​ത്താ​ൻ ആ​രോ​ക​രു​തി​ക്കൂ​ട്ടീ ബോം​ബു ച്ച​താ​യി സം​ശ​യി​ക്കു​ന്ന​താ​യു സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സി​പി​എം കോ​വ​ളം ഏ​രി​യാ സെ​ക്ര​ട്ട​റി പി.​എ​സ്. ഹ​രി​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ബോം​ബ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും ഇ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കും.