സം​സ്ഥാ​ന ​പോ​ലീ​സ് മേ​ധാ​വി​യു​ടെ യോ​ഗം 24ന്
Tuesday, November 19, 2019 12:21 AM IST
തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും അ​വ​യ്ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രും. 24 ന് ​രാ​വി​ലെ 11 ന് ​ന​ന്ദാ​വ​നം എ​ആ​ർ ക്യാ​ന്പ് ഒാ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് യോ​ഗം. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, ഡ്രൈ​വ​ർ​മാ​ർ, സ്കൂ​ൾ അ​ധി​കൃ​ത​ർ, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാം.​
പ​രി​പാ​ടി​യി​ൽ ഉ​ന്ന​യി​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ 21 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം.

ച​ട്ട​ന്പി​സ്വാ​മി സെ​മി​നാ​ർ

തി​രു​വ​ന​ന്ത​പു​രം: പി.​കെ.​പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ട്ട​ന്പി​സ്വാ​മി​ക​ളെ കു​റി​ച്ച് സെ​മി​നാ​ർ ന​ട​ത്തു​ന്നു.​കേ​ര​ള ഗാ​ന്ധി​സ്മാ​ര​ക നി​ധി ഹാ​ളി​ൽ 24നും 25​നു​മാ​ണ് പ​രി​പാ​ടി. 24നു ​രാ​വി​ലെ 10ന് ​വാ​ഴൂ​ർ ശ്രീ​തീ​ർ​ഥ​പാ​ദാ​ശ്ര​മം അ​ധി​പ​തി സ്വാ​മി പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. നൂ​റ്റ​ൻ​പ​തോ​ളം പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.​സ്വാ​മി ചി​ദാ​ന​ന്ദ​പു​രി, സ്വാ​മി വി​വി​ക്താ​ന​ന്ദ സ​ര​സ്വ​തി മു​ത​ലാ​യ സ​ന്ന്യാ​സി​മാ​രും എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ, എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ, ഡോ. ​കെ.​ജി. പൗ​ലോ​സ്, ഡോ. ​കെ.​കെ. മു​ഹ​മ്മ​ദ്, ഡോ. ​ഡി. ബ​ഞ്ച​മി​ൻ, എ​സ്. ര​മേ​ശ​ൻ നാ​യ​ർ, ഡോ. ​കൃ​ഷ്ണ​പ്ര​സാ​ദ് ശ്രീ​ധ​ർ, ആ​ചാ​ര്യ എ.​കെ.​ബി. നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഈ ​പ്ര​ബ​ന്ധ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ടു​ത്ത ന​വം​ബ​റി​ൽ ച​ട്ട​ന്പി​സ്വാ​മി പ​ഠ​ന​ങ്ങ​ൾ എ​ന്ന ഗ്ര​ന്ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നു ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.