ആ​റ്റി​ങ്ങ​ൽ ബൈ​പാ​സ് : മെ​ല്ലെ​പ്പോ​ക്കി​നെ​തി​രെ അ​ടൂ​ർ പ്ര​കാ​ശ് എംപി ലോ​ക​സ​ഭ​യി​ൽ
Tuesday, November 19, 2019 12:22 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന്സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി ലോ​ക​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ദ്ധ​തി​യു​ടെ മൂ​ന്ന്എ വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ജൂ​ണി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.
സ​മ​യ​ബ​ന്ധി​ത​മാ​യി മൂ​ന്ന്ഡി വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ മൂ​ന്ന് എ ​ഇ​തി​നു മു​ൻ​പും അ​സാ​ധു​വാ​യി​രു​ന്നു. പു​തി​യ വി​ജ്ഞാ​പ​ന​മി​റ​ക്കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വീ​ണ്ടും തു​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.
എ​ന്നാ​ൽ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യു​ടേ​ത് മെ​ല്ലെ​പ്പോ​ക്ക് സ​മീ​പ​ന​മാ​ണ്. ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.