ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് മാ​ല പൊ​ട്ടി​ച്ച​താ​യി പ​രാ​തി
Wednesday, November 20, 2019 12:14 AM IST
കാ​ട്ടാ​ക്ക​ട : ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ചെ് ക​ട​ന്നു​ക​ള​ഞ്ഞു.​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് തു​ണ്ടു​വി​ള വീ​ട്ടി​ൽ ക​മ​ലാ​ക്ഷി​അ​മ്മ​യു​ടെ(86)​മാ​ല​യാ​ണ് പി​ടി​ച്ച് പ​റി​ച്ച​ത്.​
വീ​ടി​ന്‍റെ ഗേ​റ്റി​ന് അ​ക​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ക​മ​ലാ​ക്ഷി​അ​മ്മ​യു​ടെ അ​ടു​ത്ത് ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് വ​ന്ന് എ​ന്നെ മ​ന​സി​ലാ​യി​ല്ലേ എ​ന്ന് ചോ​ദി​ച്ച് മാ​ല​പൊ​ട്ടി​ച്ചെ​ടു​ത്ത് ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.​മാ​ല​യും ലോ​ക്ക​റ്റു​മാ​യി 10 ഗ്രാം ​തൂ​ക്ക​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.​വി​വ​ര​മ​റി​ഞ്ഞ് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ​ശേ​ഖ​രി​ച്ചു.​സ​മീ​പ​ത്തെ സി​സി​ടി​കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​യ്ക്കും