ഇ​ന്‍റ​ർ സ്കൂ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ൾ
Wednesday, November 20, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റാ​മ​ത് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ സ്കൂ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ൽ എ​ച്ച്എ​സ്എ​സ് ടീം ​വി​ജ​യി​ക​ളാ​യി. ഫൈ​ന​ലി​ൽ സെ​ന്‍റ് തോ​മ​സ് മു​ക്കോ​ല​ക്ക​ലി​നെ പ​ത്തു വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് വി​ജ​യം നേ​ടി​യ​ത്.

മാ​ൻ ഓ​ഫ് ദി ​മാ​ച്ചും മാ​ൻ ഓ​ഫ് ദി ​സീ​രീ​സും ഗോ​ഡ്സ​ണ്‍ ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ മി​ക​ച്ച ബൗ​ള​റാ​യി ജൂ​ഫി​ൻ ജോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​സ് ച​രു​വി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ വി​ൽ​സ​ണ്‍ ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ ബി​ബി​ൻ ബാ​ബു, ഫാ. ​നി​തീ​ഷ്, രാ​ജേ​ഷ് പി. ​ജോ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.