ഹോ​ട്ട​ലു​ക​ളി​ൽ പരിശോധന: പ​ഴ​കി​യ ഭ​ക്ഷ​ണ​ം പി​ടി​ച്ചെ​ടു​ത്തു
Wednesday, November 20, 2019 12:18 AM IST
നേ​മം: നേ​മം മേ​ഖ​ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക്, കേ​ടാ​യ മീ​ൻ എ​ന്നി​വ​യും ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​യ്ക്ക് നേ​മം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ല​ത​കു​മാ​രി, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ദീ​പ​ക്, സു​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.