ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Saturday, December 7, 2019 12:45 AM IST
ആ​റ്റി​ങ്ങ​ൽ: ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ബി​കെ​എം​യു) ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ധ​ർ​ണ ബി​കെ​എം​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ബി.​ഇ​ട​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ​മ്പൂ​ർ ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഇ.​എം.​റ​ഷീ​ദ്, തോ​ന്ന​യ്ക്ക​ൽ രാ​ജേ​ന്ദ്ര​ൻ, കോ​രാ​ണി വി​ജു, മോ​ഹ​ൻ​ദാ​സ്, എ.​റാ​ഫി, ഓ​മ​ന​ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ശ​ക്തി​പ്പെ​ടു​ത്തു​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യെ സം​ര​ക്ഷി​ക്കു​ക, ഉ​പാ​ധി​ര​ഹി​ത മാ​യി ക​ർ​ഷ​ക തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ മൂ​വാ​യി​രം രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക, ലൈ​ഫ് പ​ദ്ധ​തി ത്വ​രി​ത​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബി​കെ​എം​യു ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.​
ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന് ടി ​എം. ഉ​ദ​യ​കു​മാ​ർ. ടി ​സു​നി​ൽ ഒ​റ്റൂ​ർ​സു​ലി, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.