കാ​ണാ​താ​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ മും​ബൈ​യി​ൽ ഉ​ള്ള​താ​യി സൂ​ച​ന
Sunday, December 8, 2019 1:01 AM IST
വെ​ഞ്ഞാ​റ​മൂ​ട് : കാ​ണാ​താ​യ അ​വ​ന​വ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​ർ മും​ബൈ​യി​ൽ ഉ​ള്ള​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം ല​ഭി​ച്ചു.​

വാ​മ​ന​പു​രം അ​മ്മ​ൻ​കോ​വി​ലി​നു സ​മീ​പം സ​നു​സ്മൃ​തി​യി​ൽ എ​ൻ.​കെ. മ​നോ​ജ് (44) നെ​യാ​ണ് ക​ഴി​ഞ്ഞ മു​പ്പ​തി​ന് വൈ​കു​ന്നേ​രം ആ​റു മു​ത​ൽ കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ മും​ബൈ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഫ്ളൈ​റ്റി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​യാ​ളെ കാ​ണാ​താ​കു​ന്ന സ​മ​യ​ത്ത് ഉ​പേ​ക്ഷി​ച്ചു പോ​യ ഔ​ദ്യോ​ഗി​ക ഫോ​ൺ ന​മ്പ​റാ​ണ് ട്രാ​വ​ൽ​സി​ൽ കൊ​ടു​ത്തി​രു​ന്ന​ത്. ട്രാ​വ​ൽ​സു​കാ​ർ ടി​ക്ക​റ്റ് ബു​ക്കി​ങ്ങി​നു മു​ൻ​പാ​യി ഉ​റ​പ്പാ​ക്കാ​ൻ ഈ ​ന​മ്പ​റി​ൽ വി​ളി​ച്ച​പ്പോ​ൾ ബ​ന്ധു​ക്ക​ളാ​ണ് ഫോ​ൺ എ​ടു​ത്ത​ത്.

അ​പ്പോ​ഴാ​ണ് മ​നോ​ജ് മും​ബൈ​യി​ൽ ഉ​ണ്ടെ​ന്നു​ള്ള വി​വ​രം ല​ഭ്യ​മാ​യ​ത്. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​വി​ടു​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു. ഫ്ളൈ​റ്റ് ടി​ക്ക​റ്റ് ല​ഭി​ച്ചി​ട്ടി​ല്ലാ​യെ​ങ്കി​ൽ ഇ​യാ​ൾ ട്ര​യി​നി​ൽ എ​ത്താ​ൻ സാ​ദ്ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് പോ​ലി​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ല്ലാ റ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും സ​ന്ദേ​ശം എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.