ല​ഞ്ച് ബ്രേ​ക്ക് മി​ക​ച്ച ഹ്ര​സ്വ ചി​ത്രം
Wednesday, December 11, 2019 12:58 AM IST
ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ടം അ​ല​ൻ​ഫെ​ൽ​ഡു​മാ​ൻ പ​ബ്ളി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച ല​ഞ്ച് ബ്രേ​ക്ക് മി​ക​ച്ച ഹ്ര​സ്വ ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ ടെ​ക്‌​നോ​ള​ജി സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് ഓ​ൾ കേ​ര​ള ചി​ൽ​ഡ്ര​ൻ​സ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ലാ​ണ് ഈ ​ചി​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മി​ക​ച്ച സം​വി​ധാ​യി​ക, മി​ക​ച്ച ഛായാ​ഗ്ര​ഹ​ണം എ​ന്നീ പു​ര​സ്‌​ക്കാ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ ശി​ല്പി കൂ​ടി​യാ​യ ക​ഴ​ക്കൂ​ട്ടം അ​ല​ൻ ഫെ​ൽ​ഡ്മാ​ൻ പ​ബ്ളി​ക് സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ത​മ​ന്ന​സോ​ളി​ന് ല​ഭി​ച്ചു. മി​ക​ച്ച ഹ്ര​സ്വ​ചി​ത്ര​ത്തി​നു​ള്ള 50,000 രൂ​പ​യും ഛായാ​ഗ്ര​ഹ​ണ​ത്തി​നു​ള്ള 5,000 രൂ​പ​യും മി​ക​ച്ച സം​വി​ധാ​യ​ക​യ്ക്കു​ള്ള 5,000 രൂ​പ​യും ത​മ​ന്ന സോ​ളി​ന് ല​ഭി​ച്ചു. ത​ൻ​മ​യ സോ​ൾ, ഹൃ​ദ്യ എ​സ്.​അ​രു​ൺ, ഇ​ഷി​ത ഷി​വാ​നി എ​ന്നീ വി​ദ്യാ​ർ​ഥി​നി​ക​ളും അ​ധ്യാ​പി​ക​മാ​രാ​യ ശ്രീ​ജ, മി​നി​മോ​ൾ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ട്ടി​രു​ന്നു. അ​വി​നാ​ഷ് ഷാ​നി, അ​ന​ഘ സു​രേ​ഷ്, മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ, എ​ന്നി​വ​ർ സം​വി​ധാ​ന സ​ഹാ​യി​ക​ളാ​യി​രു​ന്നു. ഏ​ഴോ​ളം രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.