മേ​യ​ർ​ക്ക് പി​എ​യെ അ​നു​വ​ദി​ക്കാ​ത്ത​ത് മ​ന്ത്രി​ക്കു മു​ന്നി​ൽ ഉ​ന്ന​യി​ച്ച് കോ​ർ​പ​റേ​ഷ​ൻ
Wednesday, December 11, 2019 1:32 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ പു​തി​യ മേ​യ​ർ ചു​മ​ത​ല​യേ​റ്റ് മൂ​ന്നു​മാ​സ​മാ​യി​ട്ടും പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റി​നെ അ​നു​വ​ദി​ക്കാ​ത്ത​ത് വാ​ർ​ഷി​ക പ​ദ്ധ​തി അ​വ​ലോ​ക​ന​ത്തി​ൽ മ​ന്ത്രി എ.​സി. മൊ​യ്തീ​നു മു​ന്നി​ൽ ഉ​ന്ന​യി​ച്ച് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ. മൂ​ന്നു​മാ​സം മു​ന്പാ​ണ് സു​മ ബാ​ല​കൃ​ഷ്ണ​ൻ മേ​യ​റാ​യി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ര​ണ്ടു​മാ​സം മു​ന്പ് മേ​യ​ർ​ക്ക് പു​തി​യ പി​എ​യെ നി​യ​മി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് വ​കു​പ്പ് മ​ന്ത്രി​ക്ക് നി​വേ​ദ​ന​വും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ ഇ​ക്കാ​ര്യം അം​ഗീ​ക​രി​ച്ചു കി​ട്ടി​യി​രു​ന്നി​ല്ല.