കൊ​ട്ടി​യൂ​ർ തീ​പി​ടി​ത്തം: പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന
Wednesday, December 11, 2019 1:32 AM IST
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​രി​ൽ നാ​ലു​ക​ട​ക​ൾ ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന. തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണെ​ന്ന് ആ​ദ്യം സം​ശ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വൈ​ദ്യു​തി ബോ​ർ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട​ല്ല തീ​പി​ടിത്ത​തി​ന് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ തീ​വ​ച്ച​താ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​ള​കം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഫോ​റ​ൻസി​ക് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തീ​പി​ടി​ത്ത​ത്തി​ന് ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ളെ​ക്കു​റി​ച്ച് സൂ​ച​ന പോ​ലീ​സി​ന് ല​ഭി​ച്ച​താ​യും അ​റി​യു​ന്നു. മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ ല​ഭി​ച്ച​താ​യും കു​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​നി​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​രോ​പി​ച്ച് വ്യാ​പാ​രി​ക​ൾ ശ​നി​യാ​ഴ്ച കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.