പെ​ണ്‍​വാ​ണി​ഭ​ സം​ഘം പി​ടി​യി​ല്‍
Thursday, December 12, 2019 12:20 AM IST
പേ​രൂ​ര്‍​ക്ക​ട: അ​മ്പ​ല​മു​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​വ​ന്ന സം​ഘ​ത്തെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി. ഒ​രു പു​രു​ഷ​നും ര​ണ്ടു സ്ത്രീ​ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ അ​മ്പ​ല​മു​ക്ക് ഗ​വ. സ്‌​കൂ​ളി​നു സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് സം​ഘം ക​സ്റ്റ​ഡി​യി​ലാ​യ​ത്. പോ​ലീ​സ് എ​ത്തു​ന്ന​ത​റി​ഞ്ഞ് വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ചി​ല​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ള്ള​നാ​ട് സ്വ​ദേ​ശി​യാ​യ ഒ​രു പു​രു​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​വ​ന്നി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ക്ഷ​പ്പെ​ട്ട​വ​രി​ല്‍ ഇ​യാ​ളും ഉ​ള്‍​പ്പെ​ടു​ന്നു. പി​ടി​യി​ലാ​യ പു​രു​ഷ​നും സ്ത്രീ​ക​ളും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രെ​ന്നാ​ണു സൂ​ച​ന. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.