കാ​ർ ബൈ​ക്കി​ലി​ടി​ച്ച് അ​ച്ഛ​നും മ​ക​നും പ​രി​ക്ക്
Thursday, December 12, 2019 12:22 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ അ​ച്ഛ​നും മ​ക​നും പ​രി​ക്ക്. വാ​മ​ന​പു​രം പി​എ​ച്ച്സി​ക്കു സ​മീ​പം ചേ​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ സ​ജീ​വ് (47), മ​ക​ൻ ശ്രീ​ഹ​രി (11) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്. സം​സ്ഥാ​ന പാ​ത​യി​ൽ അ​മ്പ​ലം​മു​ക്ക് ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു അ​പ​ക​ടം. മ​ക​നെ കീ​ഴാ​യി​ക്കോ​ണ​ത്തു​ള്ള ശാ​ലി​നി ഭ​വ​ൻ സ്കൂ​ളി​ൽ വി​ടു​ന്ന​തി​നാ​യി വ​ര​വെ​യാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ അ​തേ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് ഇ​രു​വ​ർ​ക്കും പ​രി​ക്കു​പ​റ്റി. നാ​ട്ടു​കാ​ർ ഇ​വ​രെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.