യു​വാ​വി​നെ മ​ർ​ദി​ച്ച് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ
Saturday, December 14, 2019 12:26 AM IST
നേ​മം: യു​വാ​വി​നെ മ​ർ​ദി​ച്ച് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ര​യ്ക്കാ മ​ണ്ഡ​പം ന​ടു​വ​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് യു​വാ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യാ​യ നേ​മം പൊ​ന്നു​മം​ഗ​ലം പു​ത്ത​ൻ വീ​ട്ടി​ൽ കി​ര​ൺ (39) നെ ​നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
നേ​മം ന​ടു​വ​ത്ത് വി​ജ​യാ ഭ​വ​നി​ൽ അ​മ​ൽ (21 )നെ ​മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം മൊ​ബെ​ൽ ഫോ​ണും പ​ണ​വും അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​മേ​റ്റ അ​മ​ൽ നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​തേ​ടി. കൃ​ത്യ​ത്തി​ന് ശേ​ഷം മൊ​ബൈ​ൽ ഫോ​ണും പ​ണ​വു​മാ​യി ക​ട​ന്ന പ്ര​തി​യെ മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ കി​ര​ൺ അ​ടു​ത്തി​ടെ കാ​പ്പ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ൽ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​താ​ണ് .
പി​ടി​യി​ലാ​യ കി​ര​ണി​ന് ക​ഞ്ചാ​വ് കേ​സ് ഉ​ൾ​പ്പെ​ടെ 35 ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് . നേ​മം സ്റ്റേ​ഷ​നി​ൽ കൂ​ടാ​തെ പൂ​ജ​പ്പു​ര , ക​ര​മ​ന , ഫോ​ർ​ട്ട് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഫോ​ർ​ട്ട് എ​സി​പി പ്ര​താ​പ​ൻ നാ​യ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്.​സ​നോ​ജ്., ദീ​പു, വി.​എ​സ്.​സു​ധീ​ഷ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ സാ​ബു,ഷി​ബു എ​ന്നി​വ​ര​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.