ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ല്‍ ന​വീ​ക​ര​ണ​ം: ബ​ദ​ല്‍ സം​വി​ധാ​ന​മൊ​രു​ക്കി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി
Saturday, December 14, 2019 12:26 AM IST
തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര​യി​ലെ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ല്‍ ന​വീ​ക​ര​ണ​പ്രവർത്തനങ്ങൾ ആരംഭിച്ചു. ജ​ല​വി​ത​ര​ണ​ത്തി​നായി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ബ​ദ​ല്‍ സം​വി​ധാ​ന​മൊ​രു​ക്കി. കു​ടി​വെ​ള്ള​വി​ത​ര​ണം മു​ട​ങ്ങു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല​വി​ത​ര​ണ​ത്തി​ന് താ​ത്കാ​ലി​ക വാ​ട്ട​ര്‍ കി​യോ​സ്കു​ക​ള്‍ ത​യാ​റാ​ക്കി​. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ വി​വി​ധ സെ​ക്ഷ​ന്‍ ഓ​ഫി​സു​ക​ളു​ടെ പ​രി​ധി​യി​ല്‍ ആ​കെ 94 വാ​ട്ട​ര്‍ കി​യോ​സ്കു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പേ​രൂ​ര്‍​ക്ക​ട14, പാ​റ്റൂ​ര്‍ 14, പാ​ള​യം അഞ്ച്, ക​വ​ടി​യാ​ര്‍15, പോ​ങ്ങും​മൂ​ട്15, ക​ഴ​ക്കൂ​ട്ടം13, ക​ര​മ​ന നാല്, തി​രു​മ​ല നാല്, കു​ര്യാ​ത്തി10 എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ട്ട​ര്‍ കി​യോ​സ്കു​ക​ൾ സ്ഥാപിച്ചിരിക്കുന്നത്.
ഇ​തി​നു പു​റ​മെ വെ​ന്‍​ഡി​ംഗ് പോ​യി​ന്‍റു​ക​ളി​ല്‍​നി​ന്ന് ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ലും വെ​ള്ള​മെ​ത്തി​ക്കും. പ്ര​ധാ​ന​മാ​യും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​മാ​ണ് ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍ വ​ഴി ജ​ലം ന​ല്‍​കു​ന്ന​ത്. ഇന്ന് പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നാളെ ​രാ​ത്രി​യോ​ടെ ജ​ല​വി​ത​ര​ണം പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ദ​ക്ഷി​ണ​മേ​ഖ​ലാ ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ​ജി. ശ്രീ​കു​മാ​ര്‍, തി​രു​വ​ന​ന്ത​പു​രം സൂ​പ്ര​ണ്ടി​ംഗ് എ​ന്‍​ജി​നി​യ​ര്‍ ജി. സു​രേ​ഷ് ച​ന്ദ്ര​ന്‍, അ​രു​വി​ക്ക​ര ഹെ​ഡ് വ​ര്‍​ക്സ് ഡി​വി​ഷ​ന്‍ എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ ​നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്.
ഇ​ന്നലെ ഉ​ച്ച​യോ​ടെ അ​രു​വി​ക്ക​ര​യി​ലെ 86 എം​എ​ല്‍​ഡി, 74 എം​എ​ല്‍​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലെ ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചു. റോ ​വാ​ട്ട​ര്‍ (​അ​ശു​ദ്ധ ജ​ലം) പ​മ്പ് ഹൗ​സി​ലെ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. അ​ശു​ദ്ധ​ജ​ലം പ​മ്പ് ചെ​യ്യു​ന്ന ലൈ​നി​ല്‍ ര​ണ്ടു പ​മ്പു​ക​ള്‍ വി​ച്ഛേ​ദി​ക്കു​ന്ന ജോ​ലി പൂ​ര്‍​ത്തി​യാ​യി. പൈ​പ്പ് മു​റി​ച്ച് ഡ​ബി​ള്‍ പ്ലേ​റ്റ് സ്ഥാ​പി​ച്ചു. ഇ​ല​ക്ട്രി​ക്ക​ല്‍ സ​ബ് സ്റ്റേ​ഷ​നി​ല്‍​നി​ന്ന് വി​സി​ബി പാ​ന​ലു​ക​ള്‍ മാ​റ്റു​ന്ന ജോ​ലി പു​രോ​ഗ​മി​ക്കു​കയാണ്. പ​ഴ​യ 14 പാ​ന​ലു​ക​ള്‍ ഇ​ള​ക്കി​മാ​റ്റി പു​തി​യ പാ​ന​ലു​ക​ള്‍ ഇ​വി​ടെ സ്ഥാ​പി​ക്കു​ക​യാ​ണ്. ശു​ദ്ധ​ജ​ല പ​മ്പ് ഹൗ​സി​ലും പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വി​ടെ സം​പി​ലെ ജ​ലം വ​റ്റി​ച്ചു​ക​ള​ഞ്ഞ​ശേ​ഷ​മു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു തു​ട​ക്ക​മാ​യി.

ക​ണ്‍​ട്രോ​ള്‍ റൂം ​
ന​മ്പ​രു​ക​ള്‍

കു​ടി​വെ​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ അ​റി​യി​ക്കാ​നാ​യി പു​തു​താ​യി ര​ണ്ടു ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​രു​ക​ള്‍ കൂ​ടി ഏ​ര്‍​പ്പെ​ടു​ത്തി. 9188127951, 9188127952,തി​രു​വ​ന​ന്ത​പു​രം 8547638181, 04712322674, 2322313,അ​രു​വി​ക്ക​ര9496000685

കു​ടി​വെ​ള്ള​വു​മാ​യി
ബ​ന്ധ​പ്പെ​ട്ട
സേ​വ​ന​ങ്ങ​ള്‍​ക്ക്

കു​ടി​വെ​ള്ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ള്‍​ക്ക് ക​വ​ടി​യാ​ര്‍, പൈ​പ്പി​ന്‍​മൂ​ട്, ക​ന​ക​ന​ഗ​ര്‍, മ​ര​പ്പാ​ലം​സ പ​ട്ടം, മെ​ഡി.​കോ​ള​ജ്,കേ​ശ​വ​ദാ​സ​പു​രം, പ​രു​ത്തി​പ്പാ​റ, മു​ട്ട​ട, ജ​വ​ഹ​ര്‍ ന​ഗ​ര്‍ , ന​ന്ത​ന്‍​കോ​ട്, ദേ​വ​സ്വം ബോ​ര്‍​ഡ് ജം​ഗ്ഷ​ന്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 8547638188, 8547638186 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.
പേ​രൂ​ര്‍​ക്ക​ട, നാ​ലാ​ഞ്ചി​റ, മ​ണ്ണ​ന്ത​ല, അ​മ്പ​ല​മു​ക്ക്, വ​ഴ​യി​ല, കു​ട​പ്പ​ന​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് 9400002030, 8547638186 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.
ശാ​സ്ത​മം​ഗ​ലം, കൊ​ച്ചാ​ര്‍ റോ​ഡ്, ഇ​ട​പ്പ​ഴി​ഞ്ഞി, വെ​ള്ള​യ​മ്പ​ലം കു​മാ​ര​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് 8547638179, 8547638177 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ വി​ളി​ക്കാം.
ആ​ര്‍​സി​സി, ശ്രീ​ചി​ത്ര മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍, ഉ​ള​ളൂ​ര്‍, പ്ര​ശാ​ന്ത് ന​ഗ​ര്‍, ചെ​റു​വ​യ്ക്ക​ല്‍, പോ​ങ്ങും​മൂ​ട്, പൗ​ഡി​ക്കോ​ണം, ശ്രീ​കാ​ര്യം, ചെ​മ്പ​ഴ​ന്തി,ക​രി​യം, പാ​റോ​ട്ടു​കോ​ണം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് 8547638187, 8547638176 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.
ക​ഴ​ക്കൂ​ട്ടം, കാ​ര്യ​വ​ട്ടം ടെ​ക്നോ​പാ​ര്‍​ക്ക്, മ​ണ്‍​വി​ള, കു​ള​ത്തൂ​ര്‍, പ​ള്ളി​പ്പു​റം, സി​ആ​ര്‍​പി​എ​ഫ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 8547638187, 8547638176 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ കു​ടി​വെ​ള്ള​ത്തി​നാ​യി വി​ളി​ക്കാം.
തി​രു​മ​ല, പി​ടി​പി ന​ഗ​ര്‍, മ​രു​തം​കു​ഴി, പാ​ങ്ങോ​ട്, കാ​ഞ്ഞി​രം​പാ​റ, വ​ട്ടി​യൂ​ര്‍​ക്കാ​വ്, കാ​ച്ചാ​ണി, നെ​ട്ട​യം, മ​ല​മു​ക​ള്‍, കു​ല​ശേ​ഖ​രം, വ​ലി​യ​വി​ള, കൊ​ടു​ങ്ങാ​നൂ​ര്‍, കു​ണ്ട​മ​ണ്‍​ഭാ​ഗം, പു​ന്ന​യ്ക്കാ​മു​ഗ​ള്‍, തൃ​ക്ക​ണ്ണാ​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 8547638192, 8547638191 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.
മു​ട​വ​ന്‍​മു​ഗ​ള്‍, പൂ​ജ​പ്പു​ര, ക​ര​മ​ന, നേ​മം, കൈ​മ​നം, ക​രു​മം, കാ​ല​ടി, നെ​ടു​ങ്കാ​ട്, വെ​ള്ളാ​യ​ണി, പാ​പ്പ​നം​കോ​ട് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് 8547638193, 8547638191 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ വി​ളി​ക്കാം.
ആ​റ്റു​കാ​ല്‍, ഐ​രാ​ണി​മു​ട്ടം, ത​മ്പാ​നൂ​ര്‍, കി​ഴ​ക്കേ​ക്കോ​ട്ട, വ​ള്ള​ക്ക​ട​വ്, കു​ര്യാ​ത്തി, ചാ​ല, മ​ണ​ക്കാ​ട്,ക​മ​ലേ​ശ്വ​രം, അ​മ്പ​ല​ത്ത​റ, പൂ​ന്തു​റ, ബീ​മാ​പ്പ​ള്ളി, ശ്രീ​വ​രാ​ഹം, മു​ട്ട​ത്ത​റ നി​വാ​സി​ക​ള്‍​ക്ക് 8547638196, 8547638194 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ കു​ടി​വെ​ള്ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ള്‍​ക്കാ​യി വി​ളി​ക്കാം.