മ​ല​യാ​ള സാ​ഹി​ത്യ​ത്തെ റ​ഷ്യ​ൻ​ സാ​ഹി​ത്യം ഏ​റെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്: പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ
Sunday, December 15, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ന്ന റ​ഷ്യ​ൻ ഭാ​ഷ സാ​ഹി​ത്യോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ളീ​യ​രേ​യും മ​ല​യാ​ള സാ​ഹി​ത്യ​ത്തെ​യും റ​ഷ്യ​ൻ​സാ​ഹി​ത്യം ഏ​റെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. വി​വി​ധ സം​സ്കാ​ര​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​വാ​ൻ ഭാ​ഷ​ക്കും സാ​ഹി​ത്യ​ത്തി​നും സാ​ധി​ക്കുമെന്ന് പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച .ച​ട​ങ്ങി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദി​ല്ലി​യി​ലെ റ​ഷ്യ​ൻ എം​ബ​സി​യു​ടെ സാം​സ്കാ​രി​ക വി​ഭാ​ഗം മേ​ധാ​വി ഫ്യോ​ദ​ർ റാ​സോ​വ്്സ്കി റ​ഷ്യ​യു​ടെ ഓ​ണ​റ​റി കോ​ണ്‍​സു​ലും റ​ഷ്യ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്്ടു​മാ​യ ര​തീ​ഷ് സി.​നാ​യ​ർ, ദി​ല്ലി റ​ഷ്യ​ൻ സെ​ന്‍റ​റി​ലെ ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി ത​ത്യാ​ന പെ​റോ​വ, ഫെ​സ്റ്റി​വ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ക​വി​താ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ മ​റാ​ത്തി എ​ഴു​ത്തു​കാ​രി ഡോ.​മേ​ഘ പാ​ൻ സാ​രെ​ക്ക് റ​ഷ്യ​ൻ ക​വി സെ​ർ​ഗെ യെ​സി​നി​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് സ​മ്മ​നി​ച്ചു. ഡാ​ന ബെ​ക്്പ്സി​നോ​വ​യു​ടെ പി​യാ​നോ ക​ച്ചേ​രി​യു​മു​ണ്ടാ​യി​രു​ന്നു. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.