ന​ഗ​ര​ത്തി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു
Sunday, December 15, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: ന​വീ​ക​ര​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​രു​വി​ക്ക​ര​യി​ലെ 86 എം​എ​ൽ​ഡി, 74 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ൽ പ​ന്പിം​ഗ് പു​ന​രാ​രം​ഭി​ച്ചു. ഇ​ന്ന് ഉ​ച്ച​യോ​ടെ ന​ഗ​ര​ത്തി​ലെ ജ​ല​വി​ത​ര​ണം പൂ​ർ​വ​സ്ഥി​തി​യി​ലാ​കു​മെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.
74 എം​എ​ൽ​ഡി പ്ലാ​ന്‍റി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ പ​ന്പിം​ഗ് ആ​രം​ഭി​ച്ചു. ഇ​തോ​ടെ ഇ​വി​ടെ നി​ന്നും വെ​ള്ള​മെ​ത്തി​ക്കു​ന്ന 80 ശ​ത​മാ​നം മേ​ഖ​ല​ക​ളി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ വെ​ള്ള​മെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.86 എം​എ​ൽ​ഡി പ്ലാ​ന്‍റ് ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​ത്. പ​ന്പിം​ഗ് ആ​രം​ഭി​ച്ചെ​ങ്കി​ലും ന​ഗ​ര​ത്തി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടി​ല്ല. ഇ​ന്ന് ഉ​ച്ച​യോ​ടെ ഇ​തും പൂ​ർ​വ​സ്ഥി​തി​യി​ലാ​കു​മെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കു​ന്ന​ത്.
ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത് ഇ​ന്ന​ലെ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി​യി​രു​ന്നു. പ​ല​യി​ട​ത്തും ക​രു​ത​ൽ ശേ​ഖം തീ​ർ​ന്നു. കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ട് ന​ഗ​ര​പ​രി​ധി​യി​ലെ 57 വാ​ർ​ഡു​ക​ളി​ലാ​യി 94 കി​യോ​സ്കു​ൾ ഒ​രു​ക്കി​യി​രു​ന്നു. 5000, 3000, 2000 ലി​റ്റ​റു​ക​ളു​ടെ ടാ​ങ്കു​ക​ളാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ത്. വെ​ള്ളം തീ​രു​ന്ന മു​റ​ക്ക് ജ​ല അ​ഥോ​റി​റ്റി​യു​ടെ വെ​ൻ​ഡിം​ഗ് പോ​യി​ന്‍റു​ക​ളി​ൽ നി​ന്ന് കി​യോ​സ്കു​ക​ളി​ലേ​ക്ക് ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ച്ചു. ശ​രാ​ശ​രി മൂ​ന്ന് ത​വ​ണ ടാ​ങ്കു​ക​ൾ നി​റ​ച്ചു. വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മെ​ത്തി​യാ​ണ് ആ​വ​ശ്യ​ക്കാ​ര് വെ​ള്ള​മെ​ടു​ത്ത​ത്. വെ​ള്ള​മെ​ടു​ക്കാ​നാ​യി കി​യോ​സ്കു​ക​ൾ​ക്ക് സ​മീ​പം തി​ര​ക്കും അ​നു​ഭ​വ​പ്പെ​ട്ടു.
ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​ത് ഹോ​ട്ട​ലു​ക​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. പ​ല ഹോ​ട്ട​ലു​ക​ളും ഇ​ന്ന​ലെ തു​റ​ന്നി​ല്ല. ഹോ​സ്റ്റ​ലു​ക​ളി​ലെ അ​ന്തേ​വാ​സി​ക​ളും വെ​ള്ള​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി. അ​തേ​സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, ശ്രീ​ചി​ത്ര, തൈ​ക്കാ​ട് ആ​ശു​പ​ത്രി, ജ​ന​റ​ൽ ആ​ശു​പ​ത്രി, പേ​രൂ​ർക്ക​ട മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ച്ചു.
ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​യ​തോ​ടെ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ശു​ദ്ധ ജ​ല വി​ത​ര​ണ​ത്തി​ൽ പ്ര​തി​ദി​നം 10 ല​ക്ഷം ലി​റ്റ​റി​ന്‍റെ വ​ർ​ധ​ന​യു​ണ്ടാകും.