ആ​ര്‍​സി​സി​യി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Monday, December 16, 2019 1:37 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ആ​ര്‍​സി​സി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബ​സി​ല്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. പാ​ല​ക്കാ​ട് ഡി​പ്പോ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പ​രു​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി 9.15ന് ​വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ചെ​ങ്ങ​ന്നൂ​ര്‍ ഇ​ല​ഞ്ഞി​മേ​ല്‍ മാ​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ വെ​ളു​ത്ത കു​ഞ്ഞ് -ചെ​ല്ല​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​ജി(51)​ആ​ണ് മ​രി​ച്ച​ത്. അ​ര്‍​ബു​ദ ബാ​ധി​ത​നാ​യ സ​ജി​യു​ടെ ഞാ​യ​റാ​ഴ്ച ന​ട​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ര​ണ്ട് ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്നാ​ണ് ബ​സി​ല്‍ ക​യ​റി​യ​ത്. വെ​ഞ്ഞാ​റ​മൂ​ട് എ​ത്തി​യ​പ്പോ​ള്‍ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ര്‍​ന്ന് ബ​സി​ലെ ജീ​വ​ന​ക്കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.