കു​മാ​ര​നാ​ശാ​ൻ ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം
Wednesday, January 15, 2020 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: കു​മാ​ര​നാ​ശാ​ൻ ദേ​ശീ​യ സാം​സ്കാ​രി​ക ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​മാ​ര​നാ​ശാ​ന്‍റെ 96- ാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം വെ​ള്ളി​യാ​ഴ്ച തോ​ന്ന​ക്ക​ൽ ആ​ശാ​ൻ സ്മാ​ര​ക​ത്തി​ൽ ന​ട​ത്തു​മെ​ന്ന് പ്ര​ഫ. അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം 3.30 ന് ​ന​ട​ക്കു​ന്ന ആ​ശാ​ൻ അ​നു​സ്മ​ര​ണം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ​എം​ജി ഡ​യ​റ​ക്ട​ർ ജെ. ​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ശാ​ൻ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ച്ച​ക്ക് 12 ന് ​ന​ട​ക്കു​ന്ന ക​വി​സം​ഗ​മം മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ശി​ല്പി കാ​നാ​യി കു​ഞ്ഞി​രാ​മ​നും പ​ങ്കെ​ടു​ത്തു.