മാ​റ​ന​ല്ലൂ​ര്‍ സെ​ന്‍റ് പോ​ള്‍​സ് ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Sunday, January 19, 2020 12:02 AM IST
മാ​റ​ന​ല്ലൂ​ര്‍: മാ​റ​ന​ല്ലൂ​ര്‍ സെ​ന്‍റ് പോ​ള്‍​സ് ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണി കെ. ​ലോ​റ​ന്‍​സ് കൊ​ടി​യേ​റ്റി. തി​രു​നാ​ൾ 26ന് ​സ​മാ​പി​ക്കും. തി​രു​നാ​ള്‍ ആ​രം​ഭ ദി​വ്യ​ബ​ലി​ക്ക് ബാ​ല​രാ​മ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ.​ഷൈ​ജു​ദാ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ല്‍ ബൈ​ബി​ള്‍ പാ​രാ​യ​ണം നൊ​വേ​ന ലി​റ്റി​നി ദി​വ്യ​ബ​ലി എ​ന്നി​വ ഉ​ണ്ടാ​വും. 20 മു​ത​ല്‍ 24 വ​രെ ന​ട​ക്കു​ന്ന ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ന് ഫാ.​മേ​രി ജോ​ണ്‍ നേ​തൃ​ത്വം ന​ല്‍​കും. 25നു ​രാ​വി​ലെ പു​തി​യ വൈ​ദി​ക മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ നി​ര്‍​വ​ഹി​ക്കും. തി​രു​നാ​ള്‍ സ​മാ​പ​ന ദി​ന​മാ​യ 26ന് ​വൈ​കു​ന്നേ​രം ആ​റി​ന് ക​മു​കി​ന്‍​കോ​ട് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​യി മ​ത്യാ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ ദി​വ്യ​ബ​ലി. ഫാ.​ജോ​സ​ഫ് സേ​വ്യ​ര്‍ വ​ച​നം പ​ങ്കു​വ​യ്ക്കും. തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക് ,സ്നേ​ഹ​വി​രു​ന്ന്.