ആ​നാ​ട് ഗ​വ.​ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ളുടെ പ​ണ​വും ഫോ​ണു​ക​ളും ക​വ​ര്‍​ന്നു
Monday, January 20, 2020 12:37 AM IST
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് ഗ​വ.​ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12000 രൂ​പ​യും മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മോ​ഷ​ണം പോ​യി. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും അ​ന്വേ​ണ​ന​ട​പ​ടി​ക​ളി​ല്ലെ​ന്നു രോ​ഗി​ക​ളു​ടെ പ​രാ​തി. ഇ​വി​ടെ ചി​കി​ത്സ​യി​ല്‍ കി​ട​ന്ന നാ​ല് രോ​ഗി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വു​മാ​ണ് മോ​ഷ​ണം പോ​യ​ത്. പ​രാ​തി ന​ല്‍​കി നാ​ല് ദി​വ​സം​ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
തു​ട​ര​ന്വേ​ഷ​ണ​വു​മി​ല്ലെ​ന്ന് രോ​ഗി​ക​ള്‍ പ​റ​യു​ന്നു. അ​ട​ച്ചു​റ​പ്പു​ള്ള ജ​ന​റ​ല്‍ വാ​ര്‍​ഡി​ല്‍​നി​ന്നും രാ​ത്രി ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ലാ​മാ​ണ് ഇ​ത്ര​യ​ധി​കം രൂ​പ​യും ഫോ​ണു​ക​ളും ന​ഷ്ട​മാ​യ​തെ​ന്ന​ത് സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. ചു​ള്ളി​മാ​നൂ​ര്‍ സ്വ​ദേ​ശി ശ്രീ​ജി​ത്തി​ന്‍റെ 2200 രൂ​പ വി​ല​യു​ള്ള മൊ​ബൈ​ല്‍​ഫോ​ണ്‍, ന​ന്ദി​യോ​ട് കാ​ല​ങ്കാ​വ് സ്വ​ദേ​ശി ച​ന്ദ്ര​ന്‍റെ മൊ​ബൈ​ല്‍​ഫോ​ണും, 6000രൂ​പ​യും, ഇ​ള​വ​ട്ടം സ്വ​ദേ​ശി അ​ശോ​ക​ന്‍റെ പ​ക്ക​ല്‍​നി​ന്നും 3000രൂ​പ​യും, മൂ​ഴി സ്വ​ദേ​ശി മാ​ധ​വ​ന്‍​നാ​യ​രു​ടെ പ​ക്ക​ല്‍ നി​ന്നും 3000രൂ​പ​യും ഫോ​ണു​മാ​ണ് ഒ​റ്റ​രാ​ത്രി​യി​ല്‍ മോ​ഷ​ണം പോ​യ​ത്.
മോ​ഷ​ണം ന​ട​ന്ന വി​വ​രം പു​ല​ര്‍​ച്ച​യോ​ടെ ത​ന്നെ രോ​ഗി​ക​ള്‍ വ​ലി​യ​മ​ല, നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ അ​റി​യി​ച്ചി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പോ​ലീ​സെ​ത്തി ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​റ​ത്തു നി​ന്നും കെ​ട്ടി​ട​ത്തി​ന​ക​ത്തേ​യ്ക്ക് ആ​ര്‍​ക്കും ക​യ​റാ​നു​ള്ള സാ​ഹ​ജ​ര്യ​മി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യി​ട്ടും പോ​ലീ​സ് പി​ന്നീ​ട് വേ​ണ്ട​ത്ര അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ക​യോ ചെ​യ്തി​ല്ല. ആ​നാ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ലെ മോ​ഷ​ണ​ത്തെ​പ്പ​റ്റി നേ​ര​ത്തേ​യും വ​ലി​യ വി​വാ​ദ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടും ജീ​വ​ന​ക്കാ​രും വേ​ണ്ട​ത്ര സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല.