ഗ​ണി​ത​ത്തി​ലൂ​ടെ ഇ​നി ജീ​വി​ത​പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാം : ഗ​ണി​തോ​ത്സ​വ ക്യാ​മ്പ് ഉ​ത്സ​വ​മാ​ക്കി കു​ട്ടി​ക​ള്‍
Monday, January 20, 2020 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: ദൈ​നം​ദി​ന​ജീ​വി​ത​ത്തി​ല്‍ കു​ട്ടി​ക​ള്‍ കാ​ണു​ന്ന​തും ചെ​യ്യു​ന്ന​തു​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ ഗ​ണി​ത​ങ്ങ​ളെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ച്ചും എ​ല്ലാ കു​ട്ടി​ക​ളെ​യും ഗ​ണി​ത​ത്തി​ല്‍ താ​ല്പ​ര്യ​മു​ള്ള​വ​രാ​ക്കു​ക​യും മ​ന​സി​ലു​ള്ള ഗ​ണി​ത​ത്തെ​ക്കു​റി​ച്ച് തി​രി​ച്ച​റി​വു​ണ്ടാ​ക്കി ഇ​തി​ലൂ​ടെ ജീ​വി​ത​പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തെ മു​ന്‍ നി​ര്‍​ത്തി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കെ ​ഡി​സ്‌​കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള ന​ട​ത്തി​യ ഗ​ണി​തോ​ത്സ​വം ക്യാ​മ്പ് മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ല്‍ പ​ട്ടം ഗ​വ​ണ്മെ​ന്‍റ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്നു. ഇ​ത്ത​ര​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് 1500 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഗ​ണി​തോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. കു​മ​ര​കം ഗ​വ​ണ്മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് നി​ര്‍​വ​ഹി​ച്ചു. ക​ണ​ക്ക് ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ വി​ഷ​യ​മാ​ണെ​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ധാ​ര​ണ തീ​ര്‍​ത്തും തെ​റ്റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

സ​ര്‍​വ മേ​ഖ​ല​യു​ടെ​യും അ​ക​ക്കാ​മ്പാ​ണ് ഗ​ണി​തം. ഇ​തി​ന് ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള കാ​ല​ത്തി​ലൂ​ടെ​യാ​ണ് അ​ടു​ത്ത ത​ല​മു​റ ക​ട​ന്നു പോ​കേ​ണ്ട​ത്. അ​ന്ധ​വി​ശ്വാ​സ​ത്തി​ല്‍ അ​ക​പ്പെ​ടാ​തെ യു​ക്തി​സ​ഹ​മാ​യി ചി​ന്തി​ക്കാ​നും ശാ​സ്ത്ര​ബോ​ധ​മു​ള്ള​വ​രാ​ക്കാ​നും കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് ഈ ​ഗ​ണി​തോ​ത്സ​വ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.
ജ​ന​പ്ര​തി​നി​ധി​ക​ള്‍,അ​ധ്യാ​പ​ക​ര്‍, രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ലാ​സ​മി​തി​ക​ള്‍, ഗ്ര​ന്ഥ​ശാ​ല​ക​ള്‍, വ​നി​താ കൂ​ട്ടാ​യ്മ​ക​ള്‍,വി​ദ്യാ​ഭ്യാ​സ​പ്ര​വ​ര്‍​ത്ത​ക​ര്‍, വി​ര​മി​ച്ച അ​ധ്യാ​പ​ക​ര്‍, സ്‌​കൂ​ള്‍ പി​ടി​എ, എ​സ്എം​സി മാ​തൃ സ​മി​തി,പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍​എ​ന്നി​വ​രാ​ണ് ഗ​ണി​തോ​ത്സ​വ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ല്‍ ന​ട​ന്ന ഗ​ണി​തോ​ത്സ​വ​ക്യാ​മ്പി​ന് സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം നോ​ര്‍​ത്ത് ,സൗ​ത്ത് യു​ആ​ര്‍​സി കോ-​ഓ​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഇ.​ഇ​സ്മ​യി​ല്‍, എ.​ന​ജീ​ബ് , എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​ട്രെ​യി​ന​ര്‍​മാ​ര്‍,കോ​ഡി​നേ​റ്റ​ര്‍​മാ​ര്‍,റി​സോ​ര്‍​സ് അ​ദ്ധ്യാ​പ​ക​ര്‍,സ്പെ​ഷ്യ​ലി​സ്റ്റ് അ​ദ്ധ്യാ​പ​ക​ര്‍ എ​ന്നി​വ​രെ കൂ​ടാ​തെ പ​രി​ശീ​ല​നം ല​ഭി​ച്ച സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രാ​ണ് പ​ട്ടം ഗ​വ​ണ്മെ​ന്‍റ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന മൂ​ന്ന് ദി​വ​സ​ത്തെ ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ഒ​രു കേ​ന്ദ്ര​ത്തി​ലും മു​ന്‍​ലി​പ്പാ​ലി​റ്റി​യി​ല്‍ ര​ണ്ടും കോ​ര്‍​പ്പ​റേ​ഷ​ന്‍ ത​ല​ത്തി​ല്‍ മൂ​ന്നും എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ക്യാ​മ്പു​ക​ള്‍ ന​ട​ത്തി​യ​ത്.

അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം കൂ​ടു​ത​ല്‍ ക്‌​ളാ​സു​ക​ളി​ലേ​ക്ക് ഗ​ണി​തോ​ത്സ​വം വ്യാ​പി​പ്പി​ക്കു​മെ​ന്ന് സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം സ്റ്റേ​റ്റ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​എ. പി. ​കു​ട്ടി​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.