റോ​ഡു​ക​ളു​ടെ വി​ക​സ​നം: പുരോഗതി വി​ല​യി​രു​ത്തി
Monday, January 20, 2020 12:39 AM IST
പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നു​ള്ള അ​ലൈ​ന്‍​മെ​ന്‍റ് നി​ശ്ച​യി​ക്കു​ന്ന​തി​ന്‍റെ പു​രോ​ഗ​തി എം​എ​ല്‍​എ വി.​കെ പ്ര​ശാ​ന്ത് വി​ല​യി​രു​ത്തി. മ​ണ്ണ​റ​ക്കോ​ണം-​പേ​രൂ​ര്‍​ക്ക​ട, മ​ണ്ണ​റ​ക്കോ​ണം -വ​ഴ​യി​ല, മ​ണ്ണ​റ​ക്കോ​ണം- വ​ട്ടി​യൂ​ര്‍​ക്കാ​വ് -ശാ​സ്ത​മം​ഗ​ലം എ​ന്നീ റോ​ഡു​ക​ള്‍ 18.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഇ​തി​നു​ള്ള അ​ലൈ​ന്‍​മെ​ന്‍റ് നി​ശ്ച​യി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം അ​ന്ത​മ ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഒ​രാ​ഴ്ച​യ്ക്ക​കം അ​ലൈ​ന്‍​മെ​ന്‍റ് നി​ശ്ച​യി​ച്ച് ക​ല്ലി​ടു​ന്ന പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു. മ​ണ്ണ​റ​ക്കോ​ണ​ത്ത് അ​ലൈ​ന്‍​മെ​ന്‍റ് നി​ര്‍​ണ​യി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തു​ന്ന​തി​ന് എം​എ​ല്‍​എ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. കി​ഫ്ബി ലാ​ൻ​ഡ് അ​ക്വ​സി​ഷ​ന്‍ താ​ഹ​സി​ല്‍​ദാ​ര്‍ സു​ബോ​ദ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ശ​ര​ത്ച​ന്ദ്ര​കു​മാ​ര്‍, പി​ഡ​ബ്ലു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ഹ​രി​കു​മാ​ര്‍, എ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍ ജി​ജോ എ​ന്നി​വ​രും എം​എ​ല്‍​എ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.