നേ​മം പ്ര​ദേ​ശ​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ പ്രകാശിപ്പിക്ക​ണം: ഫ്രാ​ൻ​സ്
Monday, January 20, 2020 12:39 AM IST
നേ​മം: കെ​എ​സ്ഇ​ബി നേ​മം മേ​ഖ​ല​യി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​ത്തി​ലേ​റെ​യാ​യി​ട്ടും തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ത്ത​തി​നെ കു​റി​ച്ച് നേ​മം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ നേ​മം വി​ക്ട​റി സ്കൂ​ളി​നു സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​രാ​റി​ലാ​യ​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​തി​വാ​യി അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത രാ​ത്രി​യി​ൽ വെ​ളി​ച്ച​ക്കു​റ​വ് കാ​ര​ണം റോ​ഡു​മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു. ഇ​ട​റോ​ഡു​ക​ളി​ൽ മോ​ഷ​ണ​വും പി​ടി​ച്ചു​പ​റി​യും സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​വു​മു​ണ്ടെ​ന്ന് വ്യാ​പ​ക പ​രാ​തി​യു​മു​ണ്ട്. തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫ്രാ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ കാ​ട്ടാ​ക്ക​ട ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.