പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ നേ​മ​ത്ത് പ്ര​തി​ഷേ​ധ രാ​വ്
Monday, January 20, 2020 12:39 AM IST
നേ​മം: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ നേ​മം പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​രാ​വ് ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ രാ​വി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ, അ​ബ്ദു​ൽ മ​നാ​ഫ്, ഇ​മാം ഹാ​ഫി​സ് ഷാ​ഫി ഹ​സ​നി, തോ​ന്ന​യ്ക്ക​ൽ ജ​മാ​ൽ, വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​ജ നെ​യ്യാ​റ്റി​ൻ​ക​ര, കൈ​മ​നം പ്ര​ഭാ​ക​ര​ൻ, വി.​പി.​സു​ഹെ​ബ് മൗ​ല​വി, സ​മ​ദ് കു​ന്ന​ക്കാ​വ്, അ​ഷ്ക​ർ തൊ​ളി​ക്കോ​ട്, ഹാ​മി​ദ് യാ​സീ​ൻ ജൗ​ഹ​രി, സു​ഹൈ​ബ് അ​ൽ ഹി​ക്മി, ആ​ർ.​എ​സ്. ശ​ശി​കു​മാ​ർ, മീ​രാ​സാ​ഹി​ബ്, ഇ.​എം. ന​ജീ​ബ്, അ​ലി അ​ക്ബ​ർ, എം.​ആ​രി​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.