നാം ​ന​മ്മു​ടെ പാ​ര​ന്പ​ര്യ​ത്തെ മ​റ​ക്കു​ന്ന​വ​രാ​യി മാ​റി: ഗ​വ​ർ​ണ​ർ
Saturday, January 25, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ര​തീ​യ​രാ​യ നാം ​ന​മ്മു​ടെ പാ​ര​ന്പ​ര്യ​ത്തെ മ​റ​ക്കു​ന്ന​വ​രാ​യി മാ​റി​യ​താ​യി ഗ​വ​ർ​ണ​ർ ഡോ. ​ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ശ്രീ ​ച​ത്തി​ര തി​രു​നാ​ൾ പു​ര​സ്കാ​രം ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ ഡോ. ​കെ.​ശി​വ​ന് സ​മ്മാ​നി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നൂ​റ്റാ​ണ്ട ുക​ൾ​ക്ക് മു​ന്പ് ഇ​ന്ത്യ​യി​ൽ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന സൂ​ര്യ​സി​ദ്ധാ​ന്ത എ​ന്ന പു​സ്ത​ക​മാ​ണ് യൂ​റോ​പ്പി​ലെ ബ​ഹി​രാ​കാ​ശ പ​ഠ​ന​ങ്ങ​ൾ​ക്ക് ആ​ധാ​ര​മാ​യ​തെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​പു​സ്ത​കം എ​ല്ലാ യൂ​റോ​പ്യ​ൻ ഭാ​ഷ​ക​ളി​ലേ​ക്കും മൊ​ഴി​മാ​റ്റം ചെ​യ്യ​പ്പെ​ട്ടു. സം​സ്കൃ​ത​ത്തി​ൽ ര​ചി​ക്ക​പ്പെ​ട്ട സൂ​ര്യ​സി​ദ്ധാ​ന്ത ഒ​ൻ​പ​താം നൂ​റ്റാ​ണ്ടി​ൽ ബാ​ഗ്ദാ​ദി​ലേ​ക്ക് കൊ​ണ്ട ുപോ​യെ​ന്നും അ​ന്ന​ത്തെ ബാ​ഗ്ദാ​ദി​ലെ ഖ​ലീ​ഫ​യാ​യ മ​ൻ​സൂ​ർ ഇ​തി​ന്‍റെ അ​റ​ബി​യി​ലു​ള്ള മൊ​ഴി​മാ​റ്റം വാ​യി​ച്ച് അ​ത്ഭു​ത​പ്പെ​ട്ടു​വെ​ന്നും ച​രി​ത്രം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ ന്ന് ​ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.
ശ്രീ ​ചി​ത്തി​ര തി​രു​ന്നാ​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ടി.​പി ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ഐ​എ​സ്ആ​ർ​ഒ മു​ൻ ചെ​യ​ർ​മാ​ൻ ജി.​മാ​ധ​വ​ൻ നാ​യ​ർ, മു​ൻ പോ​ലീ​സ് മേ​ധാ​വി ജേ​ക്ക​ബ് പു​ന്നൂ​സ്, ശ്രീ ​ചി​ത്തി​ര തി​രു​ന്നാ​ൾ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി പി.​സ​തീ​ഷ്കു​മാ​ർ, ശ്രീ​ചി​ത്തി​ര തി​രു​ന്നാ​ൾ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പു​ഷ്പ​വ​ല്ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.