തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ കോ​ഴി​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പ​ദ്ധ​തി വ​രു​ന്നു; ടാ​ങ്ക​ർ കു​ടി​വെ​ള്ള വി​ത​ര​ണം ഓ​ണ്‍ ലൈ​ൻ​വ​ഴി
Saturday, January 25, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ൽ കോ​ഴി​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. അ​ടു​ത്ത​മാ​സം മു​ത​ൽ ടാ​ങ്ക​ർ​വ​ഴി​യു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ർ​ണ​മാ​യി ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ക്കും.
ഇ​തി​ലേ​ക്കാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സ​ന്തോ​ഷ്കു​മാ​റി​നെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച​താ​യി മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ൽ.​എ​സ്. ദീ​പ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
സു​ജ​ലം സു​ല​ഭം പ​ദ്ധ​തി
ന​ഗ​ര​സ​ഭ​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ലാ​വാ​രം ഉ​റ​പ്പാ​ക്കാ​നും ദു​രു​പ​യോ​ഗം ത​ട​യാ​നു​മാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി മു​ത​ൽ കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ർ​ണ​മാ​യി ന​ഗ​ര​സ​ഭ ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ക്കും.
വാ​ട്ട​ർ അ​ഥോ​റി​റ്റി വെ​ൻ​ഡിം​ഗ് മെ​ഷീ​നി​ൽ നി​ന്ന് ന​ൽ​കു​ന്ന വെ​ള്ളം മാ​ത്ര​മാ​ണ് കു​ടി​വെ​ള്ള​ത്തി​നാ​യി ന​ൽ​കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കും.
ന​ഗ​ര​സ​ഭാ ലൈ​സ​ൻ​സു​ള്ള ടാ​ങ്കു​ക​ൾ​ക്കു​മാ​ത്ര​മേ ന​ഗ​ര​പ​രി​ധി​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി വെ​ൻ​ഡിം​ഗ് പോ​യി​ന്‍റു​ക​ളി​ൽ നി​ന്ന് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ക​യു​ള്ളൂ.
ഇ​തി​ലേ​ക്കാ​യി 94 ടാ​ങ്ക​റു​ക​ൾ​ക്ക് ന​ഗ​ര​സ​ഭ ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്.​കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ൾ​ക്ക് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്ക​ർ​ഷി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബാ​ധ​ക​മാ​ണെ​ന്നും കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ൾ മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ ശു​ദ്ധീ​ക​രി​ച്ച് സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.
കു​ടി​വെ​ള്ളം
ബു​ക്കു​ചെ​യ്യാ​ൻ ആ​പ്പ്
പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ടാ​ങ്ക​റു​ക​ളി​ലൂ​ടെ വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ്മാ​ർ​ട്ട് ട്രി​വാ​ൻ​ഡ്രം മൊ​ബൈ​ൽ അ​പ്പ്, വെ​ബ് പോ​ർ​ട്ട​ൽ എ​ന്നി​വ​യി​ലൂ​ടെ ബു​ക്കു ചെ​യ്യാം.
യൂ​സ​ർ​ഫീ മു​ൻ​കൂ​റാ​യി അ​ട​യ്ക്ക​ണം. ടാ​ങ്ക​റി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു​ത​ര​ത്തി​ലു​ള്ള ഫീ​സും ന​ൽ​കേ​ണ്ട​തി​ല്ല. അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗി​ന് സൗ​ക​ര്യ​മു​ണ്ട്. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ, ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ൾ, ന​ഗ​ര​സ​ഭാ മെ​യി​ൻ ഓ​ഫീ​സി​ലെ കോ​ൾ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബു​ക്കു ചെ​യ്യാം.
കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ളി​ൽ നി​ന്ന് ഫ്ളോ ​മീ​റ്റ​റു​ക​ൾ ഘ​ടി​പ്പി​ച്ച് 500 ലി​റ്റ​ർ മു​ത​ൽ മു​ക​ളി​ലേ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ന​ൽ​കു​ന്ന​തി​ന് സം​വി​ധാ​നം ഒ​രു​ക്കും. 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​കും.
നി​ർ​മാ​ണ​ത്തി​നു​ള്ള
വെ​ള്ളം
കാ​ർ​ഷി​ക, വ്യാ​വ​സാ​യി​ക, നി​ർ​മാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വെ​ള്ളം മു​ട്ട​ത്ത​റ എ​സ്ടി​പി​യി​ൽ നി​ന്നും ന​ഗ​ര​ത്തി​ലെ ഫ്ളാ​റ്റു​ക​ൾ, വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​സ്ടി​പി​യി​ൽ നി​ന്നും ന​ഗ​ര​സ​ഭ​യും വാ​ട്ട​ർ അ​ഥോ​റി​റ്റി​യും സം​യു​ക്ത​മാ​യി നി​ശ്ച​യി​ക്കു​ന്ന മ​റ്റ് ജ​ല​സ്രോ​ത​സു​ക​ളി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യും. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ സാ​ന്പി​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധി​ച്ച് ഫ​ലം സ്മാ​ർ​ട്ട് ട്രി​വാ​ൻ​ഡ്രം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.
കോ​ഴി മാ​ലി​ന്യം
ശേ​ഖ​രി​ക്കും
ചി​ക്ക​ൻ​സ്റ്റാ​ളു​ക​ളി​ൽ നി​ന്ന് ന​ഗ​ര​സ​ഭ നേ​രി​ട്ട് കോ​ഴി​മാ​ലി​ന്യം ശേ​ഖ​രി​ക്കും. കോ​ഴി​മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ് മ​ലി​ന​മാ​ക്കു​ന്ന​തു ത​ട​യാ​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ശേ​ഖ​രി​ക്കു​ന്ന കോ​ഴി​മാ​ലി​ന്യം ഫ്രീ​സ​ർ സൗ​ക​ര്യ​മു​ള്ള അ​ട​ച്ചു​മൂ​ടി​യ വാ​ഹ​ന​ത്തി​ൽ റെ​ൻ​ഡ​റിം​ഗ് പ്ലാ​ന്‍റു​ക​ളി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ കോ​ഴി​ക്ക​ട​ക​ളി​ലെ​ത്തി ലൈ​സ​ൻ​സ് ഉ​റ​പ്പാ​ക്കും. മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന​ത് നി​രീ​ക്ഷി​ക്കാ​ൻ ജി​പി​എ​സ് സം​വി​ധാ​നം ഉ​ണ്ടാ​കും. ഇ​തി​ലേ​ക്കാ​യി ഗ്രീ​ൻ ട്രി​വാ​ൻ​ഡ്രം മൊ​ബൈ​ൽ ആ​പ്പും പോ​ർ​ട്ട​ലും പ്ര​വ​ർ​ത്തി​ക്കും.​കോ​ഴി​മാ​ലി​ന്യം ശേ​ഖ​രി​ച്ച് ജ​ലാ​ശ​യ​ങ്ങ​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും ത​ള്ളു​ന്ന മാ​ഫി​യ​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.
സ്ഥാ​പ​ന​ങ്ങ​ളി​ലെ
മാ​ലി​ന്യ ശേ​ഖ​ര​ണം
സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ 19 സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രെ നി​യോ​ഗി​ക്കും. ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റും മോ​ണി​റ്റ​റിം​ഗ് സം​വി​ധാ​ന​വും ട്രാ​ക്കിം​ഗ്, ജി​പി​എ​സ് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കും.
സെ​പ്റ്റേ​ജ്
മാ​ലി​ന്യ​ശേ​ഖ​ര​ണം
പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ സെ​പ്റ്റേ​ജ് മാ​ലി​ന്യ​ശേ​ഖ​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഇ​തി​ലേ​ക്കാ​യി ന​ഗ​ര​സ​ഭ മൂ​ന്ന് പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി. ടാ​ങ്ക​റു​ക​ൾ​ക്ക് മ​ഞ്ഞ നി​റം ന​ൽ​കും. ന​ഗ​ര​സ​ഭ​യു​ടെ മേ​ൽ​പ്പ​റ​ഞ്ഞ ബു​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ ഇ​തി​നാ​യും ഉ​പ​യോ​ഗി​ക്കാം.
മേ​യ​റു​ടെ പ​രാ​തി
പ​രി​ഹാ​രസെ​ൽ
പ​രാ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കാ​ൻ മേ​യ​റു​ടെ പ​രാ​തി പ​രി​ഹാ​ര സെ​ൽ പ്ര​വ​ർ​ത്തി​ക്കും. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ കോ​ൾ സെ​ന്‍റ​റും ക​ണ്‍​ട്രോ​ൾ റൂ​മും പ്ര​വ​ർ​ത്തി​ക്കും. പ​രാ​തി​ക​ൾ രേ​ഖാ​മൂ​ല​മോ നേ​രി​ട്ടോ സ്മാ​ർ​ട്ട് ട്രി​വാ​ൻ​ഡ്രം മൊ​ബൈ​ൽ ആ​പ്പു​വ​ഴി​യോcomplaints [email protected] എ​ന്ന മെ​യി​ൽ വ​ഴി​യോ7034232323 എ​ന്ന ന​ന്പ​രി​ൽ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​മാ​യോ ന​ൽ​കാം. പ​രാ​തി സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ , www.smarttvm.corparationoftrivandrum.in വ​ഴി പ​രി​ശോ​ധി​ക്കാ​നാ​കും.
സു​ഭോ​ജ​നം പ​ദ്ധ​തി
ഉ​ദ്ഘാ​ട​നം 28ന്
​ന​ഗ​ര​പ​രി​ധി​യി​ൽ ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഴു​വ​ൻ​പേ​ർ​ക്കും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും പ​രി​ശീ​ല​ന​വും ന​ൽ​കി സൗ​ജ​ന്യ​മാ​യി ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 28ന് ​രാ​വി​ലെ 10.30ന് ​മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ നി​ർ​വ​ഹി​ക്കും.​ഹോ​ട്ട​ലു​ക​ൾ​ക്കും റ​സ്റ്റോ​റ​ന്‍റു​ക​ൾ​ക്കും റേ​റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്തും. ത​ട്ടു​ക​ട​ക​ൾ, മൊ​ബൈ​ൽ ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ഫു​ഡ് ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പ്ര​വ​ർ​ത്ത​ന ച​ട്ടം വ​രും. അ​ന്ന​ദാ​നം പോ​ലു​ള്ള​വ​യ്ക്കാ​യി താ​ൽ​ക്കാ​ലി​ക ലൈ​സ​ൻ​സ് ന​ൽ​കും.
ന​ഗ​ര​സ​ഭ​യി​ൽ പ​ഞ്ചിം​ഗ് വ​രു​ന്നു
ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ ഫെ​ബ്രു​വ​രി മു​ത​ൽ പ​ഞ്ചിം​ഗ് ഏ​ർ​പ്പെ​ടു​ത്തും. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഹെ​ൽ​പ്പ് ഡെ​സ്ക്
ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽഎ​ത്തു​ന്ന​വ​ർ​ക്കാ​യി ഹെ​ൽ​പ്പ് ഡെ​സ്ക് തു​റ​ക്കും. ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സൗ​ജ​ന്യ​മാ​യി സേ​വ​നം ന​ൽ​കു​ന്ന​ത്.