പൊ​തി​ച്ചോ​റ് വി​ത​ര​ണ​വു​മാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്
Wednesday, January 29, 2020 12:15 AM IST
വെ​ള്ള​റ​ട: പൊ​തി​ച്ചോ​റ് പ​ദ്ധ​തി​യു​മാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് രം​ഗ​ത്ത്. ആ​നാ​വൂ​ര്‍ ഗ​വ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ളാ​ണ് സ്കൂ​ളി​ന് സ​മീ​പ​ത്തു​ള്ള നി​രാ​ലം​ബ​രു​ടെവീ​ടു​ക​ളി​ലെ​ത്തി ഭ​ക്ഷ​ണം പ​ങ്കു​വ​ക്കു​ന്ന​ത്.
പ​ദ്ധ​തി വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ​സ്. അ​രു​ണും ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തം​ഗം പാ​ലി​യോ​ട് ശ്രീ​ക​ണ്ഠ​നും ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
എ​സ്പി​സി ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി. ​എ​സ്. ദി​ന​രാ​ജ് ,അ​നീ​ഷ​ന​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ടി.​എ​സ്. അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.