വീ​ട് ആ​ക്ര​മി​ച്ച സംഭവം: സിപിഐ പ്ര​തി​ഷേ​ധിച്ചു
Wednesday, January 29, 2020 12:17 AM IST
വെ​ള്ള​റ​ട: സി​പി​ഐ ആ​ര്യ​ങ്കോ​ട് ലോ​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബി. ​അ​നി​ലി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​ഐ ആ​ര്യ​ങ്കോ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ഒ​രു സം​ഘം വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ള്‍​അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും, വാ​തി​ലു​ക​ള്‍ ച​വി​ട്ടി പൊ​ളി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് അ​നി​ൽ പ​റ​ഞ്ഞു. ഇ​ല​ക്ടി​ക് ബ​ള്‍​ബു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത സം​ഘം ഭീ​ക​രാ​ന്ത​രീ​ക്ഷം ശ്രി​ഷ്ടി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.​
ശ​ബ്ദം​കേ​ട്ട് ഉ​ണ​ർ​ന്ന അ​നി​ലും ഭാ​ര്യ​യും എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ര്യ​ങ്കോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മ​റ്റി​യ​ഗം ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ന്‍, മ​ണ്ഡ​ലം​സെ​ക്ര​ട്ട​റി ക​ള്ളി​ക്കാ​ട് ഗോ​പ​കു​മാ​ര്‍, വാ​ഴി​ച്ച​ല്‍ ഗോ​പ​ന്‍, വി. ​ഹ​രി, അ​നീ​ഷ് ചൈ​ത​ന്യ, ച​ന്ദ്ര​ശേ​ഖ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.