വ​ഴി​യി​ൽ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യ സം​ഭ​വം: സാ​ന്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും
Saturday, February 15, 2020 12:06 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​നു സ​മീ​പം വ​ഴി​യ​രി​കി​ലും മ​തി​ലി​ലും തു​ണി​യി​ലു​മൊ​ക്കെ ക​ണ്ട ര​ക്ത​ത്തു​ള്ളി​ക​ളു​ടെ സാ​ന്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ത​ദ്ദേ​ശ​വാ​സി​ക​ള്‍​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും സം​ശ​യാ​സ്പ​ദ​മാ​യി യാ​തൊ​ന്നു​മി​ല്ലെ​ന്ന വാ​ദ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ്.
ശ​രീ​ര​ത്തി​ലെ​ങ്ങോ മാ​ര​ക​മാ​യി മു​റി​വേ​റ്റ ഒ​രാ​ള്‍ ചോ​ര​യൊ​ലി​പ്പി​ച്ച് ന​ട​ന്നു പോ​യ​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് ഇൗ ​ര​ക്ത​ത്തു​ള്ളി​ക​ളെ​ന്നും ഭ​യ​പ്പെ​ടാ​നൊ​ന്നു​മി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഏ​തേ​ലും മോ​ഷ്ടാ​വാ​കാ​മെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ക്ഷെ ഇ​തു​വ​രെ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​താ​യി ആ​രും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ല്ല. ഇ​ത്ര​യും ദൂ​രം ര​ക്ത​ത്തു​ള്ളി​ക​ള്‍ കാ​ണ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ഴ​മേ​റി​യ മു​റി​വാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന​തും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പാ​ത​യോ​ര​ത്തും മ​റ്റും ര​ക്ത​ക്ക​റ ക​ണ്ട സം​ഭ​വ​ത്തി​ല്‍ പ​ല ത​ര​ത്തി​ലു​ള്ള സം​ശ​യ​ങ്ങ​ളും ഉ​യ​രു​ന്നു​വെ​ങ്കി​ലും പോ​ലീ​സ് ഇ​ക്കാ​ര്യം ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഡോ​ഗ് സ്ക്വാ​ഡോ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​മോ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ല്ലാ​യെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ക​ട​വി​നു മു​ക​ള്‍​ഭാ​ഗ​ത്ത് ചോ​ര​പ്പാ​ടു​ക​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു​വെ​ന്ന​ത് സം​ശ​യ​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടു​ന്നു. ക​ട​വി​ലേ​യ്ക്കു​ള്ള പ​ടി​യി​ലൊ​രി​ട​ത്തും ചോ​ര​പ്പാ​ടു​ക​ളോ ര​ക്തം പു​ര​ണ്ട ക​ട​ലാ​സോ തു​ണി​യോ ഒ​ന്നും ക​ണ്ടെ​ത്താ​നു​മാ​യി​ട്ടി​ല്ല. മു​റി​വേ​റ്റ ആ​ളെ​വി​ടെ എ​ന്ന ചോ​ദ്യ​വും അ​വ​ശേ​ഷി​ക്കു​ന്നു. എ​ന്താ​യാ​ലും, ഏ​റെ ദു​രൂ​ഹ​ത നി​റ​ഞ്ഞ ഈ ​സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ത​ദ്ദേ​ശ​വാ​സി​ക​ള്‍ ഉ​ത്ക​ണ്ഠാ​കു​ല​രാ​ണ്.