രാ​മേ​ശ്വ​രം ക്രോ​സ് വേ​യി​ല്‍ അ​മി​ത​ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ള്‍: റോഡ് ഉപരോധവുമായി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Monday, February 24, 2020 11:40 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര രാ​മേ​ശ്വ​രം - പാ​ല​ക്ക​ട​വ് ക്രോ​സ് വേ ​വ​ഴി അ​മി​ത​ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു.
വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും അ​ള​വി​ൽ കൂ​ടു​ത​ൽ ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ൾ അ​മ​ര​വി​ള​യി​ലെ പ്ര​ധാ​ന ചെ​ക്ക് പോ​സ്റ്റ് വ​ഴി പോ​കാ​തെ രാ​മേ​ശ്വ​രം പാ​ല​ക്ക​ട​വ് ക്രോ​സ് വേ ​ക​ട​ന്ന് കോ​ട​തി​യു​ടെ മു​ന്നി​ലൂ​ടെ നെ​യ്യാ​റ്റി​ൻ​ക​ര കൃ​ഷ്ണ​ൻ കോ​വി​ൽ ജം​ഗ്ഷ​നി​ൽ എ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ ടാ​ക്സ് വെ​ട്ടി​യ്ക്കു​ന്ന​തി​ലേ​ക്കാ​യി​ട്ടാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. നെ​യ്യാ​റ്റി​ൻ​ക​ര എ​സ്ഐ സെ​ന്തി​ല്‍​കു​മാ​റി​ന്‍റെ​യും പി​ഡ​ബ്ല്യൂ​ഡി ബ്രി​ഡ്ജ​സ് എ​ഇ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽക്രോ​സ് വേ​യു​ടെ ഇ​രു​വ​ശ​വും ഇ​രു​മ്പ് ക്രോ​സ് ക​മ്പി​ക​ൾ ഒ​രു മാ​സ​ത്തി​ന​കം സ്ഥാ​പി​ക്കു​മെ​ന്ന ഉ​റ​പ്പി​ന് പു​റ​ത്ത് ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
തു​ട​ർ​ന്ന് ന​ട​ത്തി​യ ധ​ർ​ണ റ​സി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കൊ​ല്ലം​കോ​ട് അ​ജി​ത്ത് ഉ​ദ്ഘാ​ട​നം ​ചെ​യ്തു.