പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്തി​ൽ വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തി
Monday, February 24, 2020 11:40 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന സെ​മി​നാ​റും,വാ​ർ​ഷി​ക പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന സെ​മി​നാ​റും ന​ട​ത്തി.
ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക​ര​ട് പ​ദ്ധ​തി രേ​ഖ പ്ര​കാ​ശ​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡി. ​സ്മി​ത നി​ർ​വ​ഹി​ച്ചു. ക​ര​ട് പ​ദ്ധ​തി രേ​ഖ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ര​ഘു നാ​ഥ​ൻ നാ​യ​ർ ഏ​റ്റു​വാ​ങ്ങി. ഉ​ച്ച​ക്കു​ശേ​ഷം ന​ട​ന്ന 2020 -21 വാ​ർ​ഷി​ക പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക​ര​ട് പ​ദ്ധ​തി രേ​ഖ പ്ര​കാ​ശ​ന​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഷൈ​ജു​ദേ​വ് നി​ർ​വ​ഹി​ച്ചു. ക​ര​ട് പ​ദ്ധ​തി രേ​ഖ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ഷി​ഹാ​ബു​ദീ​ൻ ഏ​റ്റു വാ​ങ്ങി.​പ​ഞ്ച​യാ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ലാ​ലി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജേ​ന്ദ്ര​ൻ ബ്ലോ​ക്ക് മെ​മ്പ​ർ യ​ഹി​യ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.