ചാ​ല പൈ​തൃ​ക​ത്തെ​രു​വ്: ഒ​ന്നാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം
Monday, February 24, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യ ചാ​ല ക​മ്പോ​ള​ത്തെ പൈ​തൃ​ക​ത്തെ​രു​വാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഒ​ന്നാം ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ചാ​ല മാ​ർ​ക്ക​റ്റി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും.
പ​ച്ച​ക്ക​റി​വി​പ​ണി​യു​ടെ ന​വീ​ക​ര​ണ​മാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. കി​ഴ​ക്കേ​കോ​ട്ട മു​ത​ൽ കി​ള്ളി​പ്പാ​ലം വ​രെ പൈ​തൃ​ക​ത്തെ​രു​വും ആ​ര്യ​ശാ​ല ജം​ഗ്ഷ​ന് പു​തി​യ മു​ഖഛാ​യ​യും ഈ ​പൈ​തൃ​ക വി​ക​സ​ന പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കും. ചാ​ല​യു​ടെ ഗ​ത​കാ​ല സ്മ​ര​ണ​ക​ളും തി​രു​വി​താം​കൂ​റി​ന്‍റെ ച​രി​ത്ര​വും ആ​ലേ​ഖ​നം ചെ​യ്യു​ന്ന ചി​ത്ര മ​തി​ലു​ക​ൾ, മേ​ൽ​ക്കൂ​ര​യോ​ട് കൂ​ടി​യ ന​ട​പ്പാ​ത, വി​ശ്ര​മ ബെ​ഞ്ചു​ക​ൾ, പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ, അ​മി​നി​റ്റി സെ​ന്‍റ​ർ, ആ​ര്യ​ശാ​ല ജം​ഗ്ഷ​നി​ൽ പ​ഴ​യ തി​രു​വി​താം​കൂ​ർ ദി​വാ​ൻ രാ​ജാ കേ​ശ​വ​ദാ​സി​ന്‍റെ പ്ര​തി​മ തു​ട​ങ്ങി പ​ര​മ്പ​രാ​ഗ​ത ഭം​ഗി നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കും.​വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​യ​ർ കെ.​ശ്രീ​കു​മാ​ർ, ശ​ശി​ത​രൂ​ർ എം​പി. തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.