ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡു​ത​ല ക​ർ​മ സ​മി​തി രൂ​പീ​ക​രി​ച്ചു
Sunday, March 29, 2020 12:06 AM IST
വി​തു​ര: ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വാ​ർ​ഡു​ത​ല ക​ർ​മ സ​മി​തി​ക​ൾ​ക്ക് ര​ൂപം ന​ൽ​കി​യ​താ​യി പ്ര​സി​ഡ​ന്‍റ് എ​സ്.​ഷാ​മി​ലാ ബീ​ഗം അ​റി​യി​ച്ചു.​പ​ഞ്ചാ​യ​ത്തി​ൽ 196പേ​ർ ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന​താ​യും ഇ​പ്പോ​ൾ ല​ഭി​ച്ച എ​ല്ലാ റി​സ​ൾ​ട്ടു​ക​ളും നെ​ഗ​റ്റീ​വാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.​ വാ​ർ​ഡ്മെ​മ്പ​ർ,ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ന​ഴ്സ് അ​ല്ലെ​ങ്കി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ആ​ശ,അ​ങ്ക​ണ​വാ​ടി,സി​ഡി​എ​സ് മെ​മ്പ​ർ തു​ട​ങ്ങി അ​ഞ്ചം​ഗ സ​മി​തി​യ്ക്ക് രൂ​പം ന​ൽ​കി.​പ​ഞ്ചാ​യ​ത്തി​ലെ വി​ല്ലാ ന​സ്ര​ത്ത് കോ​ൺ​വ​ന്‍റ് ബോ​യി​സ് ഹോം 100 ​കി​ട​ക്ക​ക​ളു​ള്ള ഐ​സോ​ലേ​ഷ​ൻ സെ​ന്‍റ​റാ​ക്കി.