ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പ്പും:​ സി. ദി​വാ​ക​ര​ൻ എം​എ​ൽ​എ പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, March 29, 2020 11:25 PM IST
നെ​ടു​മ​ങ്ങാ​ട്: ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പ്പും ത​ട​യു​ന്ന​തി​നാ​യി സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​മ്പാ​യ​ത്ത് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി. വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന സാ​ധ​ന​ങ്ങ​ൾ ക​ട​യി​ലെ ബി​ല്ലു​മാ​യി പ​രി​ശോ​ധി​ച്ച് കൃ​ത്യ​ത വ​രു​ത്തി.
നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ത​ഹ​സി​ൽ​ദാ​റും വി​വി​ധ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും എം​എ​ൽ​എ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന നടത്തുമെന്ന് എം എൽഎ പറഞ്ഞു.