പു​സ്ത​കം വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ചു
Sunday, March 29, 2020 11:25 PM IST
വി​തു​ര: കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ള​നാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി പു​സ്ത​കം വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് ടൗ​ൺ, കു​ള​ക്കോ​ട്, വ​ള്ളി​യ​റ, ക​ണ്ണ​മ്പ​ള്ളി എ​ന്നി വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ ഫോ​ണി​ൽ വി​ളി​ച്ചാ​ൽ പു​സ്ത​കം വീ​ട്ടി​ൽ എ​ത്തും. ഇ​രു​പ​തി​നാ​യി​രം പു​സ്ത​കം നി​ല​വി​ൽ ലൈ​ബ്ര​റി​യി​ലു​ണ്ട്. ലൈ​ബ്ര​റി അം​ഗ​മ​ല്ലാ​ത്ത​വ​ർ അ​വ​രു​ടെ ഐ​ഡി കാ​ർ​ഡ്ഫോ​ട്ടോ എ​ടു​ത്തു വാ​ട്സ് ആ​പ്പി​ലു​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ പു​സ്ത​കംല​ഭി​ക്കും. ഫോ​ൺ: 9447247399.