മൃ​ഗാ​വ​ശി​ഷ്ടത്തിനു തീ​യി​ട്ടു:നാലു പേർ അറസ്റ്റിൽ
Sunday, March 29, 2020 11:25 PM IST
വെ​ള്ള​റ​ട: അ​റ​വു​ശാ​ല​ക​ളി​ലെ മൃ​ഗാ​വ​ശി​ഷ്ട​ങ്ങ​ള്‍ തീ​യി​ട്ട സം​ഭ​വ​ത്തി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. കോ​വി​ലു​വി​ള പ​ന്തം​പാ​ച്ചി​യി​ല്‍ മു​ന്‍​പ് പ്ര​വ​ര്‍​ത്തി​ച്ചു വ​ന്ന ഫാ​മി​ലാ​ണ് ഇ​ന്ന​ലെ മൃ​ഗാ​വ​ശി​ഷ്ട​ത്തി​നു തീ​യി​ട്ട​ത്. പ​രി​സ​ര​മാ​കെ ദു​ര്‍​ഗ​ന്ധ​മാ​യ​തോ​ടെ നാ​ട്ടു​കാ​ർ ആ​ര്യം​കോ​ട് പോ​ലീ​സി​ലും കു​ന്ന​ത്തു​കാ​ല്‍ ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി​ന​ൽ​കി.
സ്ഥ​ല​ത്തെ​ത്തി​യ അ​ധി​കൃ​ത​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​ച്ചു​മൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബീ​ഹാ​ര്‍ സ്വ​ദേ​ശി​ക​ളു​ള്‍​പ്പെ​ട​യു​ള്ള നാ​ലു തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
ബാ​ല​രാ​മ​പു​രം ,വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര്‍.​ഇ​വി​ടെ ക​ശാ​പ്പു​ശാ​ല​ക​ളി​ല്‍​നി​ന്നും വ​ന്‍ തോ​തി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ എ​ത്തി​ച്ച് അ​വ​ശി​ഷ്ട​ങ്ങ​ള്‍ വേ​ര്‍​തി​രി​ച്ച് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു പോ​കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
ഇ​ത്ത​ര​ത്തി​ല്‍​എ​ത്തി​ച്ച മാ​ലി​ന്യ​മാ​ണ് ക​ത്തി​ച്ച​ത്. വി​ദേ​ശ​ത്തേ​ക്ക് മൃ​ഗാ​വ​ശി​ഷ്ടം ക​യ​റ്റു​മ​തി​ചെ​യ്യാ​നാ​ണ് സം​സ്ക​രി​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു.​ലോ​ക്ക് ഡൗ​ണ്‍​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വി​ടെ വ​ന്‍​തോ​തി​ല്‍​മാ​ലി​ന്യ​മെ​ത്തി​ച്ച​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.