അ​ന​ധി​ക്യ​ത മ​ണ്ണ് ക​ട​ത്ത്: മ​ണ്ണ് മാന്തി യന്ത്രം പോ​ലീ​സ് പി​ടി​കൂ​ടി
Monday, March 30, 2020 11:10 PM IST
പോ​ത്ത​ൻ​കോ​ട്: സം​സ്ഥാ​ന​ത്തെ ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് ന​ന്നാ​ട്ടു​കാ​വ് മ​യി​ലാ​ടും മു​ക​ളി​ൽ കു​ന്നി​ടി​ച്ച് അ​ന​ധി​ക്യ​ത​മാ​യി മ​ണ്ണ് ക​ട​ത്ത് വ്യാ​പ​കം.
പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​മ്പാ​യം വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നി​ർ​ദേ പ്ര​കാ​രം പോ​ത്ത​ൻ​കോ​ട് എ​സ്ഐ ​അ​ജീ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മ​ണ്ണ് മാന്തി യന്ത്രവും ടി​പ്പ​ർ ലോ​റി​യും പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​ദേ​ശ​ത്ത് അ​തി​രാ​വി​ലെ​യും അ​ർ​ധ​രാ​ത്രി​യി​ലു​മാ​ണ് മ​ണ്ണി​ടി​ച്ച് ക​ട​ത്ത് വ്യാ​പ​ക​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റ​യോ ജി​യോ​ള​ജി​സ്റ്റി​ന്‍റ​യോ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് മ​ണ്ണി​ടി​ക്കാ​ൻ ന​ട​ത്തി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ലോ​ക്ക് ഡൗ​ൺ കാ​ല​ത്തും നി​യ​ന്ത്ര​ണം മ​റി​ക​ട​ന്ന് മ​ണ്ണി​ടി​ച്ച​വ​ർ​ക്കെ​തി​രെ ക​ടു​ത്ത നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.