കു​ട്ടി​ക​ൾ​ക്ക് വീ​ട്ടി​ലി​രു​ന്ന് സ​മ്മാ​നം നേ​ടാം
Wednesday, April 1, 2020 10:53 PM IST
കാ​ട്ടാ​ക്ക​ട : കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഡോ.​ഏ.​പി.​ജെ അ​ബ്ദു​ൽ​ക​ലാം സ്റ്റ​ഡി​സെ​ന്‍റ​ർ വീ​ട്ടി​ലി​രി​ക്കൂ സ​മ്മാ​നം നേ​ടു സം​സ്ഥാ​ന ത​ല മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. വാ​യി​ക്കൂ ആ​സ്വാ​ദ​നം ത​യാ​റാ​ക്കൂ എ​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ഷ്ട​പ്പെ​ട്ട അ​ഞ്ച് ചെ​റു​ക​ഥ​ക​ൾ വാ​യി​ച്ച് ആ​സ്വാ​ദ​നം ത​യാ​റാ​ക്കാം. എ​ന്‍റെ അ​ടു​ക്ക​ള തോ​ട്ടം എ​ന്ന മ​ത്സ​ര​ത്തി​ൽ കു​ട്ടി​ക​ൾ ത​യാ​റാ​ക്കു​ന്ന പ​ച്ച​ക്ക​റി തോ​ട്ട​ത്തെ കു​റി​ച്ച് അ​ഞ്ച് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ത​യാ​റാ​ക്കാം. എ​ന്‍റെ പു​ന​രു​പ​യോ​ഗ​ങ്ങ​ൾ എ​ന്ന മ​ത്സ​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ളാ​യി മാ​റ്റാ​വു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ പു​ന​രു​പ​യോ​ഗം ക​ണ്ടെ​ത്തി പു​ന​രു​പ​യോ​ഗം ന​ട​ത്തു​ന്ന രീ​തി​യെ കു​റി​ച്ച് പ​ത്ത് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ത​യാ​റാ​ക്കാം. കി​ളി​ക​ൾ​ക്ക് ദാ​ഹ​ജ​ലം എ​ന്ന മ​ത്സ​ര​ത്തി​ൽ വീ​ട്ട് മു​റ്റ​ത്ത് വൃ​ക്ഷ​ത്തി​ലോ, ചെ​ടി​യി​ലോ വെ​ള്ളം നി​റ​ച്ച പാ​ത്രം ഒ​രു​ക്കി​വ​ച്ച് പ​ക്ഷി​യെ​ത്തി വെ​ള്ളം കു​ടി​യ്ക്കു​ന്ന ദൃ​ശ്യ​ത്തി​ന്‍റെ ഫോ​ട്ടോ എ​ടു​ക്കാം.​പ​തി​നെ​ട്ട് വ​യ​സ്‌ വ​രെ​യു​ള്ള എ​ല്ലാ​വ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. സൃ​ഷ്ടി​ക​ൾ +919946949500 എ​ന്ന വാ​ട്സ് ആ​പ്പ് ന​മ്പ​രി​ൽ മേ​യ് 30ന് ​മു​മ്പ് അ​യ​യ്ക്ക​ണം, എ​ത്ര​സൃ​ഷ്ടി​ക​ൾ വേ​ണു​മെ​ങ്കി​ലും അ​യ​യ്ക്കാ​വു​ന്ന​താ​ണ്. വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.