മു​ഴു​വ​ൻ കു​ടും​ബ​ത്തി​നും മ​ര്യ​നാ​ട് ഇ​ട​വക 2000 രൂ​പ ന​ൽ​കും
Wednesday, April 1, 2020 10:57 PM IST
ക​ഴ​ക്കൂ​ട്ടം: മ​ഹാ​മാ​രി​യി​ൽ കേ​ര​ള​സ​മൂ​ഹ​ത്തി​നാ​കെ മാ​തൃ​ക​യാ​കു​ക​യാ​ണ് മ​ര്യ​നാ​ട് ഇ​ട​വ​ക. മ​ര്യ​നാ​ട്ടെ മു​ഴു​വ​ൻ കു​ടും​ബ​ത്തി​നും 2000 രൂ​പ വീ​തം സ​ഹാ​യ​വു​മാ​യി ഇ​ട​വ രം​ഗ​ത്തെ​ത്തി.
മ​ത്സ്യം സം​ഭ​രി​ച്ചും ക​ച്ച​വ​ടം ന​ട​ത്തി​യും ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ആ​യി​ര​ങ്ങ​ളാ​ണ് ഈ ​ഗ്രാ​മ​ത്തി​ലു​ള്ള​ത്. ആ​യി​ര​ത്തി​ന് പു​റ​ത്ത് എ​ൻ​ജി​ൻ വ​ള്ള​ങ്ങ​ളി​ലാ​യി ദി​വ​സം ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​ത്. വി​ഴി​ഞ്ഞം ക​ഴി​ഞ്ഞാ​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ്യ​ല​ഭ്യ​ത​യു​ള്ള ഈ ​തീ​ര​ത്ത് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മാ​യി നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളെ​ത്തി മ​ത്സ്യം ക​യ​റ്റി പോ​കാ​റു​ണ്ട്. രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ൺ​പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ കൊ​റോ​ണ വൈ​റ​സി​ന്‍റെ തീ​വ്ര​ത മു​ന്നി​ൽ ക​ണ്ട് കൊ​ണ്ട് മ​ത്സൃ ബ​ന്ധ​ന​വും വി​പ​ണ​ന​വും നി​ർ​ത്തി​വ​ച്ച് കൊ​ണ്ട് കേ​ര​ള​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യ തീ​ര​മാ​ണ് മ​ര്യ​നാ​ട്. മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന മ​ര്യ​നാ​ട് ഇ​ട​വ​ക​യി​ല്‍ 1700 ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ള്ള​ത്.​ഇ​തി​ല്‍ എ​ണ്‍​പ​തു ശ​ത​മാ​ന​ത്തി​ലേ​റെ​യും മ​ല്‍​സ്യ​ബ​ന്ധ​നം ഉ​പ​ജീ​വ​ന​മാ​ക്കി​യ​വ​രാ​ണ്.​തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന യാ​ന​ങ്ങ​ളി​ലെ ച​ര​ക്കു വി​ൽ​പ്പ​ന​യി​ല്‍ നി​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ട​വ​ക​യ്ക്കാ​യി ചെ​റി​യൊ​രു ശ​ത​മാ​നം ന​ൽ​കാ​റു​ണ്ട്. സാ​ധാ​ര​ണ ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​രി​ക്കു​ന്ന ധ​നം പാ​വ​പ്പെ​ട്ട​വ​രു​ടെ ക്ഷേ​മ​ത്തി​നും,വി​ദ്യാ​ഭ്യാ​സ വൈ​ദ്യ​സ​ഹാ​യ​ത്തി​നു​മാ​ണ് ഇ​ട​വ​ക വി​നി​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ൽ മ​ഹാ​മാ​രി പോ​ലെ പ​ട​രു​ന്ന രോ​ഗ​ത്തി​നു​മു​മ്പി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നു പ്ര​തി​രോ​ധി​ക്കു​ന്ന ഗ്രാ​മ​ത്തി​ലെ മു​ഴു​വ​ൻ കു​ടും​ബ​ത്തി​നും സ​ഹാ​യ​ധ​ന​മാ​യി നി​ശ്ചി​ത തു​ക ആ​ശ്വാ​സ​മാ​യി ന​ൽ​കു​വാ​ന്‍ മ​ര്യ​നാ​ട് ഇ​ട​വ​ക ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​സ​ന്ധി നീ​ണ്ടാ​ല്‍ വീ​ണ്ടും സ​ഹാ​യം ന​ല്‍​കു​വാ​നാ​ണ് ഇ​ട​വ​ക​യു​ടെ തീ​രു​മാ​നം.​ഇ​ട​വ​ക​യി​ല്‍ സാ​മ്പ​ത്തി​ക സ​ഹ​യം ആ​വി​ശ്യ​മി​ല്ലാ​ത്ത​വ​രു​ണ്ടെ​ങ്കി​ല്‍ സ​ഹാ​യ​ദ​നം വേ​ണ്ട​ന്ന് എ​ഴു​തി ത​ന്നാ​ല്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഫാ. ​ജെ​റാ​ഡ് പ​റ​ഞ്ഞു.​പ്ര​ള​യ​കാ​ല​ത്ത് മ​ത്സ്യ​ബ​ന്ധ​നം നി​ര്‍​ത്തി​വ​ച്ച് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്ക​ടു​ത്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണി​വി​ടെ​യു​ള്ള​ത്.