ആ​ദി​വാ​സി ഊ​രു​ക​ളി​ലെ കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ൽ
Thursday, April 2, 2020 10:47 PM IST
പാ​ലോ​ട് : ആ​ദി​വാ​സി ഊ​രു​ക​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ൽ.
നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ ഉ​ൾ​വ​ന​മേ​ഖ​ല​യി​ലു​ള്ള പ​ത്തി​ല​ധി​കം ആ​ദി​വാ​സി ഊ​രു​ക​ളി​ലെ മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് പു​റ​ത്തി​റ​ങ്ങി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ഴി​യാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ജീ​പ്പു​ക​ൾ ഓ​ട്ടം വ​രാ​ത്ത​താ​ണ് ഇ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍​ക്കു കാ​ര​ണം. ലോ​ക്ക് ഡൗ​ണ്‍ ആ​യ​തി​നാ​ലാ​ണ് വ​ണ്ടി​ക​ള്‍ വ​രാ​ത്ത​ത്. പ​ക​രം സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ഇ​തു​വ​രെ ന​ട​പ​ടി​ക​ളു​മി​ല്ലെ​ന്ന് ആ​രേ​പ​ണ​മു​ണ്ട്. വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ആ​ഹാ​ര​മാ​ക്കി​യാ​ണ് മു​മ്പ് ഇ​വ​ര്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്.

പ​ട്ടി​ക​വ​ര്‍​ഗ​വ​കു​പ്പ് മു​ന്‍​കൈ​യെ​ടു​ത്ത് ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ പ​ച്ച​ക്ക​റി​യും, അ​രി​യും, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും എ​ത്തി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​വ​രു​ടെ അ​ടു​പ്പു​ക​ള്‍ പു​ക​യി​ല്ല. പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ പോ​ട്ടോ​മാ​വ്, ക​ല്ല​ണ​ക്ക​രി​ക്ക​കം, അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ത്തു​മ​ല, പു​ര​വി​മ​ല, ക​ണ്ണ​മാം​മൂ​ട്, കൊ​മ്പൈ​ക്കാ​ണി, കു​റ്റി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ക​മ​ല​കം, പൊ​ടി​യം, കൈ​തോ​ട്, കൊ​മ്പി​ടി, അ​ണ​കാ​ല്‍, ആ​മ​ല, ചെ​റു​മാ​ങ്ക​ല്‍, കു​ന്ന​ത്തേ​രി, പാ​റ്റാം​പാ​റ, വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ പെ​ണ്ണ​ങ്ങ​പ്പാ​റ, അ​ല്ല​ത്താ​ര, കൊ​മ്പ്രാ​ങ്ക​ല്ല്, ചെ​മ്പി​ക്കു​ന്ന്, ചാ​ത്തം​കോ​ട്, ചെ​മ്മാം​കാ​ല, പൊ​ടി​യ​ക്കാ​ല എ​ന്നി​ങ്ങ​നെ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ന്നും വി​ദൂ​ര​മാ​യി കി​ട​ക്കു​ന്ന ഊ​രു​ക​ളി​ലെ ആ​ദി​വാ​സി​ക​ളാ​ണ് ധാ​ന്യ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​ത്. സൗ​ജ​ന്യ റേ​ഷ​ന്‍ ന​ല്‍​കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ​റ​യു​മ്പോ​ഴും ഇ​തു​വാ​ങ്ങാ​നാ​യി മ​ല​യി​റ​ങ്ങി പു​റ​ത്തു​വ​രാ​ന്‍ ഇ​വ​ര്‍​ക്കാ​കി​ല്ല.

നേ​ര​ത്തെ ജീ​പ്പു​ക​ള്‍ വി​ളി​ച്ചാ​ണ് ഇ​വ​ര്‍ കൂ​ട്ട​മാ​യി നാ​ട്ടി​ന്‍​പു​റ​ത്തെ​ത്തി റേ​ഷ​നും മ​റ്റ് സാ​ധ​ന​ങ്ങ​ളും വാ​ങ്ങി മ​ല​ക​യ​റി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. അ​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ളൊ​ന്നും ഓ​ട്ടം പോ​കാ​ന്‍ ത​യാ​റ​ല്ല.

ഇ​തോ​ടെ ഇ​വ​ര്‍ ക​ഷ്ട​ത്തി​ലാ​യി. ഊ​രു​ക​ളി​ല്‍ നി​ന്നും കാ​ൽ​ന​ട​യാ​യി പു​റ​ത്തെ​ത്ത​ണ​മെ​ങ്കി​ൽ മു​പ്പ​ത് കി​ലോ​മീ​റ്റ​ർ വ​രെ ന​ട​ക്ക​ണം. സാ​ധ​ന​ങ്ങ​ളു​മാ​യി തി​രി​കെ മ​ല​ക​യ​റാ​നും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്.