അ​രി ചാ​ക്കു​ക​ൾ ഇ​റ​ക്കാ​ൻ അ​മി​തകൂ​ലി; മ​ണി​ക്കൂ​റു​ക​ളോ​ളം ലോ​ഡ് ഇ​റ​ക്ക​ൽ ത​ട​സ​പ്പെ​ട്ടു
Thursday, April 2, 2020 10:49 PM IST
നെ​ടു​മ​ങ്ങാ​ട്: റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന് ലോ​റി​ക​ളി​ൽ കൊ​ണ്ട് വ​ന്ന അ​രി ചാ​ക്കു​ക​ൾ ഇ​റ​ക്കാ​ൻ അ​മി​ത കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തെ​ത്തി. ഇ​ന്ന​ലെ നെ​ടു​മ​ങ്ങാ​ട് വെ​യ​ർ ഹൗ​സ് ഗോ​ഡൗ​ണി​ൽ മൂ​ന്ന് ലോ​റി​ക​ളി​ൽ കൊ​ണ്ട് വ​ന്ന റേ​ഷ​ൻ അ​രി ഇ​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ അ​മി​ത​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.

രാ​വി​ലെ ആ​റി​ന് ലോ​ഡു​മാ​യി ലോ​റി​ക​ൾ എ​ത്തി​യെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ ലോ​ഡ് ഇ​റ​ക്കാ​ൻ ത​യാ​റാ​യി​ല്ല .ഒ​രു ലോ​ഡി​ന് 350 രൂ​പ​യാ​ണ് സ്ഥി​ര​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​രി ചാ​ക്കു​ക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ൽ ആ​ണെ​ന്നും 800 രൂ​പ കൂ​ലി വേ​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

​കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റേ​ഷ​ൻ ക​ട​ക​ളി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ കൊ​ണ്ടുവ​ന്ന അ​രി​യാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം ലോ​റി​യി​ൽ നി​ന്നും ഇ​റ​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ൾ അ​മി​ത കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത് . സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ തൊ​ഴി​ലാ​ളി നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടു പ്ര​ശ്നം പ​രി​ഹ​രി​ച്ചു ഉ​ച്ച​ക്ക് ര​ണ്ടോ​ടെ ലോ​ഡ് ഇ​റ​ക്കു​ക​യാ​യി​രു​ന്നു .

സൗ​ജ​ന്യ​റേ​ഷ​ൻ ഇ​റ​ക്കാ​ൻ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ ത​യ്യാ​റാ​കാ​ത്ത​ത് വ​ള​രെ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​നാ​ട് ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.