അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾക്ക് സംരക്ഷണം ഒരുക്കി ജില്ലാ ഭരണകൂടം
Thursday, April 2, 2020 10:50 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യ പാ​ർ​പ്പി​ട​മൊ​രു​ക്കി ജില്ലാ ഭരണകൂടം .
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് ഇ​വ​രെ സൗ​ക​ര്യ​മു​ള്ള മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു. ചാ​ല ഗ​വ. ബോ​യ്സ് ഹൈ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ , മ​ണ​ക്കാ​ട് ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, എ​സ്എം​വി എ​ച്ച്എ​സ്എ​സ് എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ഇ​വ​ർ​ക്കാ​യി താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ചാ​ല സ്കൂ​ളി​ൽ 71ഉം , ​മ​ണ​ക്കാ​ട് 91 ഉം, ​എ​സ്എം​വി​യി​ൽ 97 പേ​രു​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് വേ​ണ്ട ഭ​ക്ഷ​ണം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ ക​മ്മ്യൂ​ണി​റ്റി കി​ച്ച​നി​ൽ നി​ന്നു​മാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ വ​കു​പ്പാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മെ​ഡി​ക്ക​ൽ സം​ഘം ഇ​വ​രു​ടെ ആ​രോ​ഗ്യ സ്ഥി​തി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.