പോ​ത്ത​ൻ​കോ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്; ജാ​ഗ്ര​ത തു​ട​രും
Thursday, April 2, 2020 10:50 PM IST
പോ​ത്ത​ൻ​കോ​ട്: കോ​വി​ഡ്-19 ബാ​ധി​ച്ച് മ​ഞ്ഞ​മ​ല സ്വ​ദേ​ശി​യാ​യ റി​ട്ട. പോ​ലീ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ത്ത​ൻ​കോ​ടും സ​മീ​പ പ്ര​ദേ​ശ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ ജാ​ഗ്ര​ത തു​ട​രും. ഇ​ന്ന​ലെ മ​ ുത​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് അ​വ​ശ്യ സ​ർ​വീ​സ് ഉ​ൾ​പ്പെ​ടെ അ​ട​ച്ചി​ട​ണ​മെ​ന്ന ഉ​ത്ത​ര​വി​ലാ​ണ് ഇ​ള​വ്.
അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​വി​ലെ ഒ​ന്പ​തു വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ആ​വ​ശ്യ​ക്കാ​ർ​ക്ക് തി​ര​ക്ക് കൂ​ട്ടാ​തെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം. ഈ ​സ​മ​യ​ത്തി​നു ശേ​ഷം അ​വ​ശ്യ​വ​സ്തു​ക്ക​ൾ വേ​ണ്ട​വ​ർ 9996040664, 9996040665 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​രോ വോ​ള​ന്‍റി​യ​ർ​മാ​രോ സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ൽ​എ​ത്തി​ച്ചു ന​ൽ​കും. റേ​ഷ​ൻ ക​ട​ക​ൾ, ബാ​ങ്കു​ക​ൾ, ഫാ​ർ​മ​സി​ക​ൾ എ​ന്നി​വ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കും. മ​രി​ച്ച വ്യ​ക്തി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ത​ച്ച​പ്പ​ള്ളി എ​ൽ​പി​സ്കൂ​ൾ, ക​ല്ലൂ​ർ യു​പി​സ്കൂ​ളു​ക​ളി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തു വ​രെ 134 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് ഇ​വി​ടെ ശേ​ഖ​രി​ച്ച​ത്. നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭ്യ​മാ​കും.പോ​ത്ത​ൻ​കോ​ട്ജം​ഗ്ഷ​ൻ , ബ​സ് സ്റ്റാ​ൻ​ഡ് , കെ​എ​സ്ഇ​ബി ഓ​ഫീ​സ്, കൃ​ഷി ഓ​ഫീ​സ്, സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന സ്കൂ​ളു​ക​ൾ, രാ​ജ​ശ്രീ ഓ​ഡി​റ്റോ​റി​യം, വാ​വ​റ​അ​മ്പ​ലം ജു​മാ മ​സ്ജി​ദ്, വാ​വ​റ​അ​മ്പ​ല​ത്തെ അ​യി​രൂ​പ്പാ​റ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക്, തോ​ന്ന​യ്ക്ക​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ൾ നാ​ലു ത​വ​ണ ന​ഗ​ര​സ​ഭ​യും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് അ​ണു​വി​മു​ക്ത​മാ​ക്കി. ലോ​ക്ക് ഡൗ​ൺ ന​ട​പ​ടി​ക​ളും പ്ര​ദേ​ശ​ത്ത് ക​ർ​ശ​ന​മാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് റോ​ഡി​ലി​റ​ങ്ങു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ തോ​ന്ന​യ്ക്ക​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രും മ​റ്റു സ്റ്റാ​ഫു​ക​ളും ക്വാ​റ​ന്‍റൈ​യി​നി​ലാ​ണ്.
പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഏ​ക​ദേ​ശം 185 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​ൽ 145 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മ​റ്റു​ള്ള​വ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​വ​രാ​ണ്. അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്തി​ലെ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 31 പേ​രും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ 159 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മം​ഗ​ല​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ 144 പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 49 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.