ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് നി​സ്കാ​രം: 11 പേ​ർ അ​റ​സ്റ്റി​ൽ
Saturday, April 4, 2020 11:12 PM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല ചി​റ്റൂ​ർ ജ​മാ​അ​ത്ത് പ​ള്ളി​യി​ൽ ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് നി​സ്കാ​രം ന​ട​ത്തി​യ​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ജ​മാ​അ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ഉ​ൾ​പ്പെ​ടെ പ​തി​നൊ​ന്ന് പേ​രെ​യാ​ണ് പാ​ലോ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. തെ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ബ​ഷീ​ർ, ഷ​മിം, റ​ഷീ​ദ്, അ​ബ്ദു​ൾ റൗ​ഫ്, മു​ഹ​മ്മ​ദ് റി​യാ​സ്, ഷാ​ജ​ഹാ​ൻ, ന​സ്‌​സിം, ബു​ഹാ​രി, സ​ജീ​ർ, മൂ​സാ​കു​ഞ്ഞ്, നി​സ്‌​സാ​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.