സൗ​ജ​ന്യ​മാ​യി മാ​സ്ക് നി​ര്‍​മി​ച്ച് ന​ല്‍​കി ത​ങ്ക​മ​ണി
Saturday, April 4, 2020 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി മാ​സ്ക് നി​ര്‍​മി​ച്ച് ന​ല്‍​കി ആ​ന​യ​റ സ്വ​ദേ​ശി ത​ങ്ക​മ​ണി മാ​തൃ​ക​യാ​കു​ന്നു. കു​ടും​ബ​ശ്രീ ക​ട​കം​പ​ള്ളി വാ​ർ​ഡ് എ​ഡി​എ​സ് കൂ​ടി​യാ ത​ങ്ക​മ​ണി മാ​സ്ക്ക് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് ദൗ​ർ​ല​ഭ്യം തി​രി​ച്ച​റി​ഞ്ഞ് മാ​സ്ക് നി​ർ​മാ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ വ​ഞ്ചി​യൂ​ർ ഏ​രി​യാ ക​മ്മി​റ്റി​ക്കും പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഇ​തി​ന​കം മാ​സ്ക് ന​ൽ​കി. ബാ​ക്കി​യു​ള്ള​വ ത​ങ്ക​മ​ണി ഭ​ര​ണ സ​മി​തി അം​ഗ​മാ​യി​ട്ടു​ള്ള ക​ട​കം​പ​ള്ളി സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വ​ഴി വി​ത​ര​ണം ചെ​യ്യും. ത​യ്യ​ൽ​ക്കാ​രാ​യ കൂ​ടു​ത​ൽ വ​നി​ത​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സൗ​ജ​ന്യ മാ​സ്ക്ക് നി​ർ​മാ​ണം തു​ട​രു​മെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ത​ങ്ക​മ​ണി പ​റ​ഞ്ഞു.