കെ​ട്ടി​ട​നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി: ധ​ന​സ​ഹാ​യം ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി
Monday, April 6, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രും 2018 ലെ ​ര​ജി​സ്ട്രേ​ഷ​ന് പു​തു​ക്ക​ൽ ന​ട​ത്തി​യി​ട്ടു​ള്ള​വ​രു​മാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 1000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന വി​ത​ര​ണം ചെ​യ്യും. ബോ​ർ​ഡി​ൽ നി​ന്നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​ങ്ങി​യ​തു​മാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ലി​സ്റ്റി​ൽ നി​ന്നും സ​ജീ​വ അം​ഗ​ത്വ​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​പേ​ക്ഷ കൂ​ടാ​തെ ഈ ​ധ​ന​സ​ഹാ​യം ല​ഭി​ക്കും. നി​ശ്ചി​ത അ​പേ​ക്ഷ​യും ഐ​ഡി കാ​ർ​ഡി​ന്‍റെ ഒ​ന്ന് മു​ത​ൽ അ​വ​സാ​ന പു​തു​ക്ക​ൽ വ​രെ​യു​ള​ള പേ​ജു​ക​ളും, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ kbocwwbtv [email protected]
ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​ച്ചു ന​ൽ​കാം. കോ​വി​ഡ് -19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പേ​ക്ഷ​ക​ൾ നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 04712329516, 9995231115.