ക​ട​യി​ല്‍ മോ​ഷ​ണം: 20,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​മാ​യി
Monday, April 6, 2020 11:21 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​ട​യി​ല്‍ മോ​ഷ​ണം.20,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​മാ​യി. പി​ര​പ്പ​ന്‍​കോ​ട് തൈ​യ്ക്കാ​ട് ദി​നേ​ശി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ സ​മ​ന്വ​യ ന​ഗ​റി​നു സ​മീ​പ​മു​ള്ള മ​ഹാ​ല​ക്ഷ്മി ബേ​ക്ക​റി ആ​ൻ​ഡ് സ്റ്റേ​ഷ​ന​റി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
ഷ​ട്ട​റി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് ക​ട​യി​ലെ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളും ബേ​ക്ക​റി സാ​ധ​ന​ങ്ങ​ളും അ​പ​ഹ​രി​ച്ചു. രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ ഷ​ട്ട​റി​ലെ പൂ​ട്ട് അ​റു​ത്ത് മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു.​സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടി​ന് റോ​ഡ് മു​റി​ച്ച് ക​ട​ന്ന് മു​ഖം മൂ​ടി ധ​രി​ച്ച ഒ​രാ​ള്‍ ക​ട​യു​ടെ സ​മീ​പ​ത്തേ​ക്ക് നീ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.