ശ്രീ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണം: പോ​ലീ​സ് കേ​സെ​ടു​ത്തു
Tuesday, April 7, 2020 11:52 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ശ്രീ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച പ്രാ​ദേ​ശി​ക ചാ​ന​ലി​നെ​തി​രെ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷണം ആ​രം​ഭി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ര​ഹ​സ്യ​മാ​യി കോ​വി​ഡ് 19-രോ​ഗി​യെ പാ​ർ​പ്പി​ച്ചി​രു​ന്നു​വെ​ന്നും, ഈ ​കാ​ര​ണ​ത്താ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് എ​ന്നാ​ണ് വ്യാ​ജ പ്ര​ച​ര​ണം. മ​നഃ​പൂ​ർ​വം തെ​റ്റി​ദ്ധാ​ര​ണ പ​ട​ർ​ത്തി ആ​ശു​പ​ത്രി​യി​ൽ വ​രു​ന്ന രോ​ഗി​ക​ളെ​യും നാ​ട്ടു​കാ​രെ​യും ആ​ശ​ങ്ക​പെ​ടു​ത്തു​ക​യും ആ​ശു​പ​ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചാ​ന​ലി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​അ​ശോ​ക​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്.