മം​ഗ​ല​പു​രം - ക​ട​ന്പാ​ട്ടു​കോ​ണം റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Tuesday, April 7, 2020 11:52 PM IST
തി​രു​വ​ന​ന്ത​പു​രം : ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ത്തി​വ​ച്ച മം​ഗ​ല​പു​രം - ക​ട​ന്പാ​ട്ടു​കോ​ണം റോ​ഡു പ്ര​വൃ​ത്തി (20.600 കി.​മീ) പ്ര​ത്യേ​കാ​നു​മ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.
ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ മ​രാ​മ​ത്തു റോ​ഡു​ക​ളു​ടേ​യും പാ​ല​ങ്ങ​ളു​ടേ​യും പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ലെ നാ​ല് പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ് ലോ​ക്ക് ഡൗ​ണി​ൽ ഇ​ള​വ​നു​വ​ദി​ച്ചു​കൊ​ണ്ട് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്വീ​ക​രി​ച്ചു ജോലി ചെ​യ്യു​ന്ന​തി​നാ​യി അ​നു​മ​തി ല​ഭി​ച്ച​ത്. ഈ ​റീ​ച്ചി​ന്‍റെ ഉ​പ​രി​ത​ലം പു​തു​ക്കി​യ​തി​ന്‍റെ കാ​ലാ​വ​ധി 52 മാ​സം ക​ഴി​ഞ്ഞ​താ​ണെ​ന്നും, മ​ഴ വ​ന്നാ​ൽ ഉ​പ​രി​ത​ലം കേ​ടു​വ​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള ഭാ​ഗ​മാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു​പോ​ലെ സം​സ്ഥാ​ന​ത്തു മ​ഴ​ക്കാ​ല​ത്തി​നു മു​ന്പാ​യി അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട ഉ​പ​രി​ത​ലം പു​തു​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ൾ​ക്കും ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു മ​തി​യാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും ഇ​ക്കാ​ര്യം പ​രി​ശോ​ധ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.